സേഫ് സ്കൂൾ ബസ് പരിശോധനയിൽ 30 വാഹനങ്ങൾക്ക് പിഴ
text_fieldsപത്തനംതിട്ട: സേഫ് സ്കൂൾ ബസ് പരിശോധനയിൽ ജില്ലയിൽ രണ്ടു ദിവസത്തിനുള്ളിൽ 216 വാഹനങ്ങൾ പരിശോധിച്ചു. 30 വാഹനങ്ങൾക്ക് 45,250 രൂപ പിഴ ചുമത്തി. 19 സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. സ്കൂൾ ബസുകൾ നിരന്തരം അപകടത്തിൽപെടുന്നത് കണക്കിലെടുത്താണ് സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്. 17 വരെയാണ് പരിശോധന. കൃത്യമായി അറ്റകുറ്റപ്പണി നടത്താതെ നിരവധി സ്കൂൾ ബസുകൾ ജില്ലയിൽ പരിശോധന നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വരുമ്പോൾ മാത്രം സുരക്ഷാ സംവിധാനങ്ങൾ ശ്രദ്ധിക്കുകയും പരിശോധനക്ക് ശേഷം ടയർവരെ മാറ്റി ഉപയോഗിക്കുന്നതും മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പരിശോധന നടക്കുമെന്നറിഞ്ഞ് ചില സ്കൂളുകാർ സുരക്ഷ ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ പരിശോധനയിൽ അത് വെളിവാകുകയും സ്കൂളിനെതിരെ താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. സ്കൂൾ ബസുകളും കുട്ടികൾ യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.