Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:02 AM GMT Updated On
date_range 4 Jun 2022 12:02 AM GMT3165 ഹെക്ടറിൽ മണ്ണ് പര്യവേക്ഷണം
text_fieldsbookmark_border
പഞ്ചായത്തുകളെ ഉരുള്‍പൊട്ടല്‍ സാധ്യത അടിസ്ഥാനത്തില്‍ നാലുവിഭാഗങ്ങളായി തരംതിരിച്ചു പത്തനംതിട്ട: മണ്ണിനെക്കുറിച്ച് സൂക്ഷ്മതലത്തിലെ സമഗ്ര വിവരശേഖരണത്തിനായി മണ്ണ് സംരക്ഷണ വകുപ്പ് നേതൃത്വത്തില്‍ പഞ്ചായത്തുതല വിശദ മണ്ണ്പര്യവേക്ഷണം പദ്ധതി. തണ്ണിത്തോട്, സീതത്തോട്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലായി 3165 ഹെക്ടര്‍ സ്ഥലത്ത് വിശദ മണ്ണ് പര്യവേക്ഷണം ഇതിനകം നടത്തിയതായി സോയില്‍ സര്‍വേ അസി. ഡയറക്ടര്‍ എം.വി. ശ്രീകല അറിയിച്ചു. സോയില്‍ മാപ്പുകള്‍ തയാറാക്കുന്നതിനുള്ള ജോലി പുരോഗമിക്കുകയാണ്. ഇതിനുപുറമേ, കൊടുമണ്‍, അയിരൂര്‍, ഓമല്ലൂര്‍ പഞ്ചായത്തുകളുടെ മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ട് തയാറാക്കി. ജില്ലയിലെ പഞ്ചായത്തുകളെ ഉരുള്‍പൊട്ടല്‍ സാധ്യതയുടെ അടിസ്ഥാനത്തില്‍ വളരെ കൂടുതല്‍, കൂടുതല്‍, മധ്യമം, കുറവ് എന്നീ നാലു വിഭാഗങ്ങളായി തരംതിരിച്ച് ഭൂപടം തയാറാക്കി. ചിറ്റാര്‍ പഞ്ചായത്തിലെയും അട്ടത്തോട്, കൊക്കാത്തോട് പ്രദേശങ്ങളിലെയും ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണിന്‍റെ ഘടന പ്രത്യേകമായി പഠിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തയാറാക്കി. അട്ടത്തോട്, കൊക്കാത്തോട് പ്രദേശങ്ങളെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു. 904 കര്‍ഷകര്‍ക്ക് ഓരോ വിളകള്‍ക്കും അനുയോജ്യമായ വളപ്രയോഗ ശിപാര്‍ശകള്‍ അടങ്ങിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളും വിതരണം ചെയ്തു. ---------- ഭക്ഷ്യസുരക്ഷ; 5.62 ലക്ഷം പിഴചുമത്തി പത്തനംതിട്ട: ജില്ല ഭക്ഷ്യസുരക്ഷ വിഭാഗം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടത്തിയത് 4480 പരിശോധനകൾ. ന്യൂനതകള്‍ കണ്ടെത്തിയവര്‍ക്ക് 5,62,500 രൂപ പിഴചുമത്തിയതായും ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു. ജില്ലയില്‍ 1287 സര്‍വൈലന്‍സ് സാമ്പിള്‍ പരിശോധനയും 297 സ്റ്റാറ്റ്യൂട്ടറി സാമ്പിള്‍ പരിശോധനയും നടത്തി. 300 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 189 സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്തു. സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബ് ഉപയോഗിച്ച് ജില്ലയില്‍ 113 സാമ്പിളുകള്‍ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story