Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചുട്ടിപ്പാറ നഴ്‌സിങ്...

ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ 37 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ

text_fields
bookmark_border
ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ 37 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ
cancel

പ​ത്ത​നം​തി​ട്ട: എം.​ജി യൂ​നി​വേ​ഴ്സി​റ്റി​ക്കു​കീ​ഴി​ലെ ചു​ട്ടി​പ്പാ​റ ന​ഴ്‌​സി​ങ് കോ​ള​ജി​ലെ 37ഓ​ളം വി​ദ്യാ​ര്‍ഥി​നി​ക​ള്‍ക്ക് ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​റ്റു. താ​ഴെ വെ​ട്ടി​പ്പു​റ​ത്തെ എ​ന്‍.​എ​സ്.​എ​സ് വ​നി​ത ഹോ​സ്​​റ്റ​ലി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ള്‍ക്ക് രാ​ത്രി​യാ​യ​തോ​ടെ ഛർ​ദി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച മോ​ഡ​ല്‍ പ​രീ​ക്ഷ ന​ട​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ ഹാ​ളി​ല്‍ ഇ​രു​ന്ന് പ​ല കു​ട്ടി​ക​ളും ഛർ​ദി​ച്ച്​ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഇ​വ​രെ കോ​ള​ജ് അ​ധി​കൃ​ത​ര്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. വൈ​കു​ന്നേ​ര​ത്തോ​ടെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും മ​റ്റ് ചി​ല അ​ന്തേ​വാ​സി​ക​ൾ​ക്കും ക​ടു​ത്ത ക്ഷീ​ണ​വും ഛർ​ദി​യും ഉ​ണ്ടാ​യി.

രാ​ത്രി​യോ​ടെ കു​റ​ച്ചു​പേ​രെ വി​ട്ട​യ​ച്ചു. നി​ല​വി​ൽ 20ഓ​ളം പേ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. രാ​വി​ലെ അ​പ്പ​വും മു​ട്ട​ക്ക​റി​യു​മാ​ണ് കു​ട്ടി​ക​ൾ ക​ഴി​ച്ച​ത്. ഈ​സ്റ്റ് കൂ​ടി​പ്പോ​യ​താ​കാം കാ​ര​ണ​മെ​ന്നാ​ണ് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഹോ​സ്​​റ്റ​ലി​നെ​തി​രെ മു​മ്പും പ​രാ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisoningChuttipara Nursing College
News Summary - 37 female students of Chuttipara Nursing College got food poisoning
Next Story