പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി ബാധിതര്‍ 417
text_fieldsപത്തനംതിട്ട: ജില്ലയില്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ എട്ടു വരെ 417 ഡെങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. ഇത് അപകടകരമായ സ്ഥിതിയാണ്. ജില്ലയിലെ സീതത്തോട് (51 രോഗികള്‍), അരുവാപ്പുലം (44 രോഗികള്‍), തണ്ണിത്തോട് (45 രോഗികള്‍), ആനിക്കാട് (24 രോഗികള്‍) എന്നീ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതൽ. കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കിയാൽ മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാനാകൂ.
നിയന്ത്രണ മാര്‍ഗങ്ങള്‍
- ജലദൗര്‍ലഭ്യ മേഖലയിൽ വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ, പാത്രങ്ങൾ എന്നിവയിൽ കൊതുക് കടക്കാത്ത വിധം അടക്കുക. അടപ്പ് ഇല്ലാത്ത പാത്രങ്ങളുടെ മുകള്‍ വശത്ത് കൊതുക് കടക്കാത്ത വിധം തുണികൊണ്ട് മൂടുക. വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉള്‍വശം ഉരച്ച് കഴുകി വൃത്തിയാക്കുക. കാരണം ഈഡിസ് കൊതുക് വെള്ളത്തിലല്ല നനവുള്ള വെള്ളത്തിനോട് ചേര്‍ന്ന ഭാഗത്താണ് മുട്ട നിക്ഷേപിക്കുന്നത്.
- വീട്ടില്‍ മണി പ്ലാന്റ് ഉള്‍പ്പെടെ വളര്‍ത്തുന്ന പാത്രങ്ങളില്‍ കൂത്താടി ഇല്ലെന്ന് ഉറപ്പാക്കുക.
- റഫ്രിജറേറ്ററിന്റെ പുറംഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗം ആഴ്ചയില്‍ ഒരിക്കല്‍ പരിശോധിച്ച് കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക. ഉപയോഗിക്കാത്ത മുറികളിലെ കക്കൂസിലെ വെള്ളം ഇടക്കിടെ ഫ്ലഷ് ചെയ്ത് മാറ്റുക. സണ്‍ഷേഡില്‍ വെള്ളം കെട്ടി നില്‍ക്കാതെ ഒഴുക്കിക്കളയുക.
കാലവര്‍ഷം: കണ്ട്രോള് റൂമുകൾ തയാർ
പത്തനംതിട്ട: കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്ട്രോള് റൂം 24 മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.അടിയന്തര സാഹചര്യത്തിൽ ജനങ്ങള്‍ക്ക് കണ്ട്രോള് റൂം നമ്പറുകളുമായി ബന്ധപ്പെട്ട് സഹായം തേടാം.
കണ്ട്രോള് റൂം നമ്പറുകള്‍:ജില്ല എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റർ: 0468-2322515, 8078808915. ടോള്‍ഫ്രീ നമ്പര്‍: 1077, താലൂക്ക് ഓഫിസ് അടൂര്‍: 04734-224826. താലൂക്ക് ഓഫിസ് കോഴഞ്ചേരി: 0468-2222221. താലൂക്ക് ഓഫിസ് കോന്നി: 9446318980.താലൂക്ക് ഓഫിസ് റാന്നി: 04735227442. താലൂക്ക് ഓഫിസ് മല്ലപ്പള്ളി: 0469-2682293. താലൂക്ക് ഓഫിസ് തിരുവല്ല: 0469-2601303.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.