പോക്സോ കേസ്; 76 കാരന് 11 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ
text_fieldsസുകുമാരൻ
പത്തനംതിട്ട: പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 11 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
ആനിക്കാട് വായ്പ്പൂർ കുന്നം വേലി പുളിക്കൽ വീട്ടിൽ കുട്ടനെന്ന സുകുമാര(76)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ.എസ്. ഐ ഹസീന പങ്കാളിയായി. 2022 ജൂൺ ആറിനും 2023 നവംബർ രണ്ടിനുമിടയിലാണ് കുട്ടിക്കുനേരെ അതിക്രമം കാട്ടിയത്.
കീഴ്വായ്പ്പൂർ സി.ഐ. വിപിൻ ഗോപിനാഥനാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.
കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു ഒരു വർഷവും, പോക്സോ നിയമത്തിലെ വകുപ്പുകൾ 10, 9 എന്നിവയനുസരിച്ച് 10 വർഷവുമാണ് ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകാനും വിധിച്ചു. തുകയടച്ചില്ലെങ്കിൽ ആറുമാസം കഠിന തടവ് കൂടി അനുഭവിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.