ഭാര്യയെയും മകനെയും മർദിച്ച 53കാരൻ അറസ്റ്റിൽ
text_fieldsതിരുവല്ല: ഭാര്യയുടെ പേരിൽ ബാങ്കിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയെയും തടസ്സം പിടിക്കാൻ എത്തിയ 12കാരനായ മകനെയും അതിക്രൂരമായി മർദിച്ച സംഭവത്തിൽ കുറ്റൂർ സ്വദേശിയായ 53കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ വെള്ളാഞ്ചേരിൽ വീട്ടിൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. രോഗിയായ ഭാര്യയുടെ പേരിൽ ബാങ്കിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് സുരേഷ് ബുധനാഴ്ച രാത്രി ഭാര്യയെ ക്രൂരമായി മർദിച്ചു.
മർദനം തടയാനെത്തിയ മകനെയും ഉപദ്രവിച്ചു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കൾ ചേർന്ന് ഭാര്യയെയും മകനെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നെത്തിയ തിരുവല്ല പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മർദനത്തിൽ സാരമായി പരിക്കേറ്റ ഭാര്യയും മകനും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജൂൺ 29ന് രാത്രി എട്ടരയോടെ മദ്യലഹരിയിൽ സുരേഷ് ഓടിച്ച കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. അപകട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്നീട് ഇയാളുടെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.