ളാഹക്ക് സമീപം ആന്ധ്ര തീർഥാടകരുടെ ബസ് അപകടത്തിൽപെട്ടു
text_fieldsവടശേരിക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ ബസ് ളാഹ പുതുക്കടയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ നിയന്ത്രണം തെറ്റി മറിഞ്ഞു. ആർക്കും ഗുരുതര പരിക്കുകളില്ല.
കുട്ടികൾ അടക്കം നാല്പതോളം പേർ ബസിൽ ഉണ്ടായിരുന്നു, ചെറിയ പരിക്ക് പറ്റിയ നാല് തീർഥടകരെ പെരുനാട് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷക്ക് നൽകിയശേഷം പത്തംനംതിട്ട ജില്ല ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനകൾ ലഭ്യമാക്കി. അപകടം നടന്നയുടനെ തീർഥാടന പാതയിലെ ഏമർജൻസി വിഭാഗമായ ഫയർഫോഴ്സും പെരുനാട് പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. ളാഹ വലിയവളവ് ഇറക്കത്തിൽ ന്യൂട്ടറിൽ ഓടിച്ചതാണ് വാഹനാ പകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ശബരിമല പാതയിൽ അൽപസമയം ഗതാഗത തടസ്സവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.