അയൽവാസിയുടെ മൃതദേഹം അടക്കം ചെയ്യാൻ ഭൂമി വിട്ടുനൽകി വനിത നേതാവ്
text_fieldsകോന്നി: മരണശേഷം ബന്ധുക്കൾ ഉപേക്ഷിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ ഭൂമി വിട്ടുനൽകി സി.പി.ഐ ജില്ല കൗൺസിൽ അംഗം. ഐരവൺ ആമ്പല്ലൂർ കുഴിയിൽ വീട്ടിൽ ശാരദയുടെ (90) മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ ഭൂമി വിട്ടുനൽകാതെ വന്നതോടെയാണ് സി.പി.ഐ ജില്ല കൗൺസിൽ അംഗം വിജയ വിൽസൺ ഭൂമി നൽകിയത്.
ഐരവൺ ആമ്പല്ലൂർ വീട്ടിൽ പരേതനായ സുധാകരെൻറ ഭാര്യ തിരുവനന്തപുരം സ്വദേശി ഇന്ദിരയുടെ മാതാവാണ് ശാരദ. കുടുംബപ്രശ്നങ്ങൾ മൂലം സി.പി.ഐയുടെ സംരക്ഷണയിലായിരുന്നു ഇവർ. മരണശേഷം സംസ്കരണത്തിന് സുധാകരന്റെ ബന്ധുക്കൾ തടസ്സവാദം ഉന്നയിച്ചു.
സംസ്കരിക്കാൻ സ്ഥലം ഇല്ലാതെ വന്നതോടെ മൃതദേഹം പത്തനംതിട്ടയിലെ മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റിയും ഐരവൺ ലോക്കൽ കമ്മിറ്റിയും ചേർന്ന് വിജയ വിൽസെൻറ ഭൂമിയിൽ സംസ്കരിക്കുകയായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി കെ. രാജേഷ്, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, പാർട്ടി ഐരവൺ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ബിനോയ് ജോൺ, കമ്മിറ്റി അംഗങ്ങളായ മധു, തുളസീധരൻ, ശങ്കരൻകുട്ടി, ബൾകീസ ഷാഹുൽ, പുഷ്പകുമാർ, രജനീഷ്, ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.