സമ്പൂര്‍ണ ശുചിത്വം; ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിൽ ഇലന്തൂര്‍ ബ്ലോക്കും പത്തനംതിട്ട നഗരസഭയും
text_fieldsപത്തനംതിട്ട: സമ്പൂര്‍ണ ശുചിത്വ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തിലേക്ക് ഇലന്തൂര്‍ ബ്ലോക്കും പത്തനംതിട്ട നഗരസഭയും.ഇതിന് മുന്നോടിയായുള്ള അവലോകന യോഗം ജില്ല പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് ജില്ല ആസൂത്രണ സമിതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെപ്പറ്റിയും വിവിധ പദ്ധതികളുടെ നിര്‍വഹണത്തെപ്പറ്റി ചര്‍ച്ച ചെയ്തു.
ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മാലിന്യ കേന്ദ്രങ്ങള്‍ കണ്ടെത്തി ശുചീകരിക്കുക, ശുചിത്വ സര്‍വേ നടപടികള്‍ വേഗത്തിലാക്കുക, ശൗചാലയങ്ങള്‍, ഗാര്‍ഹിക സോക് പിറ്റ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുക തുടങ്ങിയവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകളും ബാനറുകളും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാപിക്കണമെന്നും ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കണമെന്നും നിർദേശിച്ചു.
ഇലന്തൂര്‍ ബ്ലോക്കിലെ എല്ലാ പഞ്ചായത്തിലും പരിശോധന നടത്താൻ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറുമായി നിരീക്ഷണ സമിതി രൂപവത്കരിച്ചു. പത്തനംതിട്ട നഗരസഭയില്‍ അധ്യക്ഷന്‍ നഗരസഭ ചെയര്‍മാനും കണ്‍വീനര്‍ സെക്രട്ടറിയുമായിരിക്കും. സെപ്റ്റംബര്‍ 15ന് നിരീക്ഷണ പ്രവര്‍ത്തനം ആരംഭിക്കും. പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
അവലോകന യോഗത്തില്‍ നഗരസഭ ചെയര്മാന് സക്കീര്‍ ഹുസൈന്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ല പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണ്സണ് വിളവിനാല്‍, ജോര്‍ജ് തോമസ്, മേഴ്സി മാത്യു, റോയ് ഫിലിപ്പ്, മിനി സോമരാജന്, കെ.ആര്. സന്തോഷ്, നവകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ അനില്‍ കുമാര്‍, മേഴ്സി ശാമുവേല്‍, എം.കെ. വാസു തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.