പോക്സോ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും പിഴയും
text_fieldsപത്തനംതിട്ട: പഠന വൈകല്യമുള്ള 15 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സീതത്തോട്, ഗുരുനാഥൻ മണ്ണ്, മുണ്ടൻ പാറ , പേഴുംകാട്ടിൽ മോഹനനെ (57) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് 55 വർഷം കഠിന തടവിനും 2 .50 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.
ഐ. പി .സി, പോക്സോ ആക്ട് കളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ ശിക്ഷ ഒടുക്കാതിരുന്നാൽ രണ്ടര വർഷം അധിക കഠിന തടവും അനുഭവിക്കണം. 2019 മുതലുള്ള കാലയളവിൽ പഠനവൈകല്യമുളള പെൺകുട്ടിയെ പ്രതി വിവിധ സമയങ്ങളിലായി പീഢിപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കേസ് രജിസ്റ്റർ ചെയ്ത ശേഷവും കോടതിയിൽ കേസ് വിസ്താരം നടന്ന വേളയിലും ഇരയെയും കുടുംബത്തെയും പറ്റി പ്രതി അപവാദ പ്രചരണം നടത്തിയത് പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.