ജില്ലതല തദ്ദേശ അദാലത് 10ന്; 819 പരാതി ലഭിച്ചു
text_fieldsപത്തനംതിട്ട: സർക്കാറിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായ നൂറുദിന പരിപാടി ജില്ലതല തദ്ദേശ അദാലത് 10ന് രാവിലെ 8.30 മുതൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30ന് മന്ത്രി എം.ബി. രാജേഷ് ജില്ലതല ഉദ്ഘാടനം നർവഹിക്കും. ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്ക്കരണം,വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ,സിവിൽ രജിസ്ട്രേഷൻ, നികുതികൾ,ഗുണഭോക്തൃ പദ്ധതികൾ,പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങളും സുരക്ഷയും,ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്നത്.പോർട്ടലിലേക്ക് ഓൺലൈനായി 819 പരാതി ലഭിച്ചിട്ടുണ്ട്. പരാതി അദാലത് ദിവസവും രാവിലെ 8.30 മുതൽ സ്വീകരിക്കും.
ലൈഫ്, അതിദാരിദ്ര്യം എന്നിവയിലുള്ള പുതിയ പരാതികൾ അദാലത്തിൽ സ്വീകരിക്കുന്നതല്ല.അദാലത്തിൽ പങ്കെടുക്കാൻ വരുന്ന പൊതുജനങ്ങൾ പ്രധാന ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് വഴി ഇൻഡോർസ്റ്റേഡിയത്തിന് സമീപമുള്ള മെയിൻ ഹാളിലുള്ള റിസപ്ഷൻ കൗണ്ടറിൽ നിന്ന് ടോക്കണുകൾ വാങ്ങി വേണം അദാലത് നടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കേണ്ടത്. ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് വഴി മന്ത്രിമാരുടെയും സംസ്ഥാനതല ഉദ്യോഗസ്ഥരുടെയും മാത്രം വാഹനങ്ങൾക്കായിരിക്കും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.