അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള
text_fieldsപത്തനംതിട്ട: ഏഴാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 13, 14, 15 തീയതികളിൽ അടൂർ സ്മിത തിയറ്ററിൽ നടക്കുമെന്ന് സംഘാടക സമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.പ്രാദേശിക -ഇന്ത്യൻ- ലോക സിനിമ വിഭാഗത്തിൽ ഇപ്രാവശ്യം പ്രശസ്തരായ വനിത സംവിധായകരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകസിനിമ വിഭാഗത്തിൽ എട്ടും ഇന്ത്യൻ സിനിമ വിഭാഗത്തിൽ രണ്ടും മലയാള സിനിമ വിഭാഗത്തിൽ രണ്ടു സിനിമയും കൂടാതെ ഹ്രസ്വചിത്ര മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളും പ്രദർശിപ്പിക്കും. മലയാളം ഉപശീർഷകത്തോട് കൂടിയായിരിക്കും പ്രദർശനം. 13ന് വൈകീട്ട് അഞ്ചിന് ചലച്ചിത്ര സംവിധായകൻ ടി.വി. ചന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും.
14ന് ഓപൺ ഫോറത്തിൽ സിനിമ-സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. 15ന് സമാപന സമ്മേളനം ഐ.എഫ്.എഫ്.കെ മുൻ അർട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര പ്രവർത്തകയുമായ ദീപിക സുശീലൻ ഉദ്ഘാടനം ചെയ്യും. ഹ്രസ്വചിത്ര മത്സരത്തിലെ വിജയികൾക്ക് സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ചലച്ചിത്ര സംവിധായകൻ ഡോ. ബിജു, സംഘാടക സമിതി ജനറൽ കൺവീനർ സി. സുരേഷ് ബാബു, സെക്രട്ടറി ബി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.