പ്രഹസനമായി അടൂർ താലൂക്ക് വികസന സമിതി യോഗം
text_fieldsഅടൂർ: ചൊവ്വാഴ്ച താലൂേക്കാഫിസിൽ ചേർന്ന അടൂർ താലൂക്ക് വികസന സമിതി യോഗം പ്രഹസനമായി. യോഗത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളോ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരോ പങ്കെടുത്തില്ല. തഹസിൽദാർ അവധിയായതിനാൽ ആർ.ഡി.ഒ ഓഫിസിലെ സീനിയർ സൂപ്രണ്ട് പി. സുധീപ് ആയിരുന്നു അധ്യക്ഷൻ. എൽ.ആർ തഹസിൽദാർ പി.ടി. മുംതാസും പങ്കെടുത്തു.
പല വകുപ്പുകളിലെയും പ്രധാന ഉദ്യോഗസ്ഥരാരും പങ്കെടുക്കാത്തതിനാൽ അവരവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതിക്ക് പരിഹാരം കണ്ടെത്താനായില്ല. പ്രധാനപ്പെട്ടവരാരും പങ്കെടുക്കാതായതോടെ ശുഷ്കമായ പ്രാതിനിധ്യമാണ് യോഗത്തിൽ ഉണ്ടായത്. കഴിഞ്ഞ താലൂക്ക് വികസന സമിതിയിൽ എടുത്ത പല തീരുമാനവും നടപ്പാക്കാനായില്ല. ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നഗരസഭകൾ, ചില പഞ്ചായത്തുകൾ എന്നിവയെ പ്രതിനിധീകരിച്ചാരും എത്തിയില്ല.
അതിനാൽ പഞ്ചായത്തു പ്രദേശത്ത് നിന്നുള്ള പല പരാതികളും തീർപ്പാക്കാനായില്ല. കഴിഞ്ഞ സഭയിൽ ഉയർന്ന പരാതികളിൽ ചെയ്യണമെന്ന് നിശ്ചയിച്ച കാര്യങ്ങൾ നടത്തിയോ എന്നുള്ള മറുപടിയും നൽകിയിട്ടില്ല. മോട്ടോർ വാഹന വകുപ്പ്, ജനറൽആശുപത്രി ഉേദ്യാഗസ്ഥർ പങ്കെടുക്കാഞ്ഞത് കടുത്ത വിമർശനത്തിനിടയാക്കി. ബൈപാസിലെ നടപ്പാത കൈയേറിയുള്ള കച്ചവടം അവസാനിപ്പിക്കാൻ കഴിഞ്ഞ വികസന സമിതിയിൽ തീരുമാനം എടുത്തെങ്കിലും നടപ്പായില്ല. മരിയ ആശുപത്രി ജങ്ഷൻ മുതൽ ടി.ബി ജങ്ഷൻ വരെ റോഡിലേക്കിറക്കി െവച്ചിരിക്കുന്ന തട്ടുകടകളും കടയുടെ ഇറക്കുകളും മാറ്റാൻ നടപടി ഉണ്ടായില്ല.
പായൽ കയറി പ്ലാസ്റ്റിക് കുപ്പികൾ ഉൾെപ്പടെയുള്ള മാലിന്യം നിറഞ്ഞ് കിടക്കുന്ന പുതിയകാവിൽചിറ ശുചീകരിക്കണമെന്നും ഇവിടത്തെ നടപ്പാതയിലെയും കുട്ടികളുടെ പാർക്കിലെയും കാടുകൾ വെട്ടി ത്തെളിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.