അടൂരിൽ സി.പി.എമ്മിൽനിന്ന് 10പേർ കോൺഗ്രസിലേക്ക്
text_fieldsഅടൂർ: നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ മറിയാമ്മ ജേക്കബും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ജേക്കബ് മുല്ലന്താനവും കുടുംബവും മറ്റു പത്തോളംപേരും കോൺഗ്രസിൽ ചേർന്ന് പാർട്ടി അംഗത്വമെടുത്തു.
പുതുതായി പാർട്ടിയിലെത്തിയവരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു അംഗത്വം നൽകി സ്വീകരിച്ചു. ഇനിയും നിരവധിയാളുകൾ സി.പി.എമ്മിൽനിന്ന് അടുത്ത ദിവസങ്ങളിൽ കോൺഗ്രസിലേക്ക് കടന്നുവരുമെന്ന് പഴകുളം മധു പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷതവഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു, ബിജു വർഗീസ്, എസ്. ബിനു, മണ്ണടി പരമേശ്വരൻ, ബാബു ദിവാകരൻ, ഉമ്മൻ തോമസ്, ഡി. ശശികുമാർ, നിസാർ കാവിളയിൽ, സി.ടി. കോശി, ബേബി ജോൺ, തൗഫീഖ് രാജൻ, റോബിൻ ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.