ഫോർമാലിൻ കലർന്ന 30 കിലോ മത്സ്യം നശിപ്പിച്ചു
text_fieldsഅടൂർ: റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് ഭക്ഷ്യസുരക്ഷ അധികൃതർ നടത്തിയ പരിശോധനയിൽ ഏനാദിമംഗലം പുതുവൽ ജങ്ഷനിലെ മീൻകടയിൽനിന്ന് ഫോർമലിൽ കലർന്ന 30 കിലോ മീൻ കണ്ടെത്തി നശിപ്പിച്ചു.
മറ്റിടങ്ങളിൽനിന്ന് ഫോർമലിൻ കലർന്ന 66 കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. അടൂർ ബൈപാസ്, നെല്ലിമുട്ടിൽ പടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ വിൽപനശാലകളിൽ ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഫോർമലിൻ കലർന്ന മത്സ്യം കണ്ടെത്തിയത്.
ജില്ലയുടെ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടന്നത്. പരിശോധനക്കായി വിവിധ മത്സ്യവിൽപന ശാലകളിൽനിന്നും സാമ്പിൾ ശേഖരിച്ചു. അയല, ചൂര, കണ്ണൻ അയില, കിളിമീൻ, തള എന്നീ മത്സ്യങ്ങളുടെ സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫോർമലിൻ സാന്നിധ്യം കണ്ടെത്തി. തുടർന്ന് ഇവ നശിപ്പിച്ചു.
പരിശോധനക്ക് അടൂർ ഭക്ഷ്യസുരക്ഷ ഓഫിസർ ഷീന ഐ. നായർ, സി. ബിനു, റെജി, മത്സ്യ വകുപ്പ് അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫിസർ സി.എൽ. സുഭാഷ്, മൊബൈൽ ടെസ്റ്റിങ് ലാബ് അസിസ്റ്റന്റ് സൗമ്യ, അഭിലാഷ്, സുലഭ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.