പൊലീസ് ജീപ്പും വാനും കൂട്ടിയിടിച്ച് ഡിവൈ.എസ്.പി ഉൾപ്പെടെ 19 പേർക്ക് പരിക്ക്
text_fieldsഅടൂർ: വാനും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, പൊലീസ് ഡ്രൈവർ, ട്രാവലറിലുണ്ടായിരുന്ന വൈദികർ ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. ഏറ്റുമാനൂർ കളത്തൂർ സെന്റ് മേരീസ് പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകരും വൈദികരും സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30ന് അടൂർ-ഭരണിക്കാവ് സംസ്ഥാന പാതയിൽ നെല്ലിമുകൾ ജങ്ഷനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് കൊല്ലം മൺട്രോ തുരുത്തിലേക്ക് പോയതായിരുന്നു ട്രാവലർ. കടമ്പനാട് ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് വരുകയായിരുന്നു ജീപ്പ്.
പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഡിവൈ.എസ്.പി എം.എം.ജോസിനെയും ഡ്രൈവറെയും അടൂരിലെ സ്വകാര്യ ആശുപത്രിയിലും അനറ്റ്, ജോർജ് തോമസ് എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ പൊലീസ് ജീപ്പിന്റെ മുൻവശം തകർന്നു. ജീപ്പിൽ സഞ്ചരിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്, ഡ്രൈവർ ചവറ ചോല പുത്തൻചന്ത മംഗലത്ത് നൗഷാദ്(28), ട്രാവലറിൽ യാത്ര ചെയ്ത വൈദികരായ ജോസ്(65), ടോണി(29), സിസ്റ്റർമാരായ റൊസീന (62), ട്രീസ(27), അധ്യാപകരായ കോട്ടയം കോതനല്ലൂർ കൂവക്കാട്ടിൽ കോട്ടയപറമ്പിൽ കെ.എസ്. ജോർജ്(66), കുളത്തൂർ വട്ട മറ്റത്തിൽ സജി(65), കളത്തൂർ പ്ലാത്തറ ജോയി മാത്യു(49), പാറത്താനത്ത് ജോർജ് തോമസ്(56),കളത്തീരേത്ത് ജസ്വിൻ ജോസഫ് (42),കളത്താര ജോഷി(47) ഭാര്യ ജെൻസി(43), പടിഞ്ഞാറേ കൊടിയംപ്ലാക്കിൽ ജീസ്ന(27), പാറത്താനം അനറ്റ്(26), എം.ജെ. തോമസ്(56),ജെസ്ന(37),കുറുവലങ്ങാട് സ്വദേശി സുനീഷ് മാത്യു(40),ജെസി (50), ഡ്രൈവർ കുറുവലങ്ങാട് സ്വദേശി സിജോ(42) എന്നിവർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.