അടൂരിനുവേണ്ടത് കാർഷിക ഉണർവും കുടിവെള്ളവും പരിസ്ഥിതി സംരക്ഷണവും
text_fieldsഅടൂര്‍: പുതിയ സർക്കാർ വരുേമ്പാൾ അടൂർ പ്രധാനമായും പ്രതീക്ഷിക്കുന്നത് കാർഷിക േമഖലയിലെ ഉണർവും കുടിവെള്ള പ്രശ്ന പരിഹാരവും പരിസ്ഥിതി സംരക്ഷണവുമാണ്. തരിശുവയലുകളും കരകളും ഏറ്റെടുത്ത് കൊടുമണ്‍ മാതൃകയില്‍ നെല്‍കൃഷി തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും തരിശു സ്ഥലങ്ങളിലും പച്ചക്കറികളും കൃഷി ചെയ്യുക വഴി വിഷമില്ലാത്ത ആഹാരം ലഭിക്കാന്‍ വഴിയൊരുങ്ങുമെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. ഇപ്പോഴും ഹെക്ടര്‍ കണക്കിന് തരിശുകൃഷിസ്ഥലങ്ങള് എല്ലാ പഞ്ചായത്തിലും നഗരസഭകളിലുമുെണ്ടന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തേനീച്ച, പശു, ആട് വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയുടെ പ്രോത്സാഹനവും ജനം പ്രതീക്ഷിക്കുന്നു. ഇതിനെല്ലാം നിലവിൽ പദ്ധതികളുണ്ടെങ്കിലും അവ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കെപ്പടുന്നില്ല. തെങ്ങ് കൃഷിക്ക് പ്രോത്സാഹനവും തരിശുസ്ഥലങ്ങളില്‍ സര്‍ക്കാര്‍തന്നെ തെങ്ങിന്‍തൈകള്‍ വെച്ചു പിടിപ്പിക്കുന്ന പദ്ധതികളും പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യമുയരുന്നു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും കൃഷിസംബന്ധമായ ആനുകൂല്യങ്ങള്‍ ഇപ്പോഴും ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.
പ്രകൃതിദത്ത അരുവികളും ചോലകളും തോടുകളും പൊതുകുളങ്ങളും സംരക്ഷിക്കുന്നതുവഴി കൃഷിക്ക് ആവശ്യമായ ജലസേചനം സാധ്യമാക്കാമെന്നും ചൂണ്ടിക്കാണിക്കെപ്പടുന്നു. വീട്ടുമുറ്റത്ത് പച്ചക്കറികളും മറ്റും കൃഷിചെയ്യുന്ന രീതി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും അതൊന്നും വ്യാപകമായി പ്രയോജനപ്പെട്ടിട്ടില്ല.
കുടിവെള്ളം
അടിസ്ഥാന ആവശ്യമായ കുടിവെള്ളം എല്ലായിടത്തും എത്തിക്കാൻ കഴിയാത്തത് ജനപ്രതിനിധികളുടെ പിടിപ്പുകേടായാണ് ജനം വിലയിരുത്തുന്നത്. വർഷം ഇത്രയായിട്ടും കുടിവെള്ളംപോലും എല്ലായിടത്തും എത്തിക്കാൻ കഴിയാത്ത വികസനം എന്തിനെന്ന ചോദ്യം നാളുകളായി ഉയരുന്നു.
അടൂരിലും പരിസര ഗ്രാമങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതികളുടെ കുറവുകള്‍ പരിഹരിക്കുകയും പള്ളിക്കലിലെ ആറാട്ടുചിറ കുടിവെള്ള പദ്ധതി ഉള്‍പ്പെടെ ജലസ്രോതസ്സുകള്‍ കേന്ദ്രീകരിച്ച് ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതികള്‍ തുടങ്ങുകയും വേണമെന്ന ആവശ്യം ശക്തമാണ്.
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനങ്ങൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. മാലിന്യമുക്തമായ നാടിനായി യത്നിക്കാൻ എം.എൽ.എ തയാറാകണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
കുന്നും മലകളും നീർച്ചാലുകളും സംരക്ഷിക്കെപ്പടണം. തണ്ണീർത്തട സംരക്ഷണവും നീർത്തടാധിഷ്ഠിത വികസന പദ്ധതികളും ഉണ്ടായെങ്കിലും നാട്ടിൽ അതൊന്നും ഒരു മാറ്റവും സൃഷ്ടിച്ചിെല്ലന്ന പരാതി വ്യാപകമായി ഉയരുന്നു. പന്തളം മുട്ടാര്‍ നീര്ച്ചാലിെൻറയും കടയ്ക്കാട് ചന്തയിലെയും മലിനീകരണം തടഞ്ഞ് പുനരുജ്ജീവിപ്പിക്കാന്‍ നടപടി വേണം.
പുതുമലയിലെപ്പോലെ ഗ്രാമീണ ചന്തകള്‍ എല്ലായിടത്തും തുടങ്ങണമെന്ന ആവശ്യവും ഉയരുന്നു. വൃത്തിയും വെടിപ്പുമുള്ള മാർക്കറ്റുകൾ നാട്ടുകാരുടെ സ്വപ്നമാണ്. പറക്കോട് അനന്തരാമപുരം, അടൂര്ശ്രീമൂലം, കൊടുമണ്‍, കടമ്പനാട്, പള്ളിക്കല്‍, ഏനാത്ത്, ഏറത്ത് ചന്തകളുടെ വികസനം പതിറ്റാണ്ടുകളായി വാഗ്ദാനത്തില്‍ ഒതുങ്ങുകയാണ്. അടൂര്‍ സെന്‍ട്രല്‍ ചന്തയുടെ പുനരുദ്ധാരണവും നടന്നില്ല.
പാർപ്പിടം
നിയോജക മണ്ഡലത്തിലെ എല്ലാ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും പൊതുശ്മശാനം വേണമെന്ന ആവശ്യം നിവാസികളിൽനിന്ന് ദീർഘനാളായി ഉയരുന്നു.
ഇനിയും വീടുപൊളിച്ച് ഒരു മൃതദേഹവും അടക്കം ചെയ്യേണ്ടിവരില്ലെന്ന ഉറപ്പ് എം.എൽ.എയിൽനിന്ന് ജനം പ്രതീക്ഷിക്കുന്നു. അടച്ചുറപ്പില്ലാത്ത വീടുകള്‍ വിവിധ കോളനികളിലുണ്ട്. സ്വന്തമായി ഭൂമി ഇല്ലാത്തവരും ഉണ്ട്.
ഗതാഗതം
പാതകളുടെ നവീകരണവും വികസനവും പൊതുഗതാഗത സംവിധാനം വര്‍ധിപ്പിക്കലും സാധ്യമാകണമെന്ന ആവശ്യം മണ്ഡലത്തിൽ എല്ലായിടത്തു നിന്നും ഉയരുന്നു.
അടൂര്‍, കടമ്പനാട്, പള്ളിക്കല്‍, പന്തളം, പന്തളം തെക്കേക്കര, ഏറത്ത്, ഏഴംകുളം, തുമ്പമണ്‍ എന്നിവിടങ്ങളില്‍ കൊടുമണ്‍ മാതൃകയില്‍ കളിക്കളമുണ്ടാകണമെന്ന ആവശ്യവുമുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.