അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ; തകർന്ന യാർഡ് അപകട ഭീഷണിയുയർത്തുന്നു
text_fieldsഅടൂർ: അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാർഡ് തകർന്ന് കിടക്കുന്നത് അപകട ഭീഷണിയുയർത്തുന്നു. സ്റ്റാൻഡിലേക്ക് ബസിറങ്ങുന്ന ഭാഗത്ത് യാർഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ടു. യാർഡിന് ചുറ്റും കോൺക്രീറ്റ് പാളികളും വലിയ പാറക്കഷങ്ങളും കിടക്കുകയാണ്. ഇതിന് മുകളിലൂടെയാണ് ബസുകൾ പോകുന്നത്. ബസുകളുടെ ടയറിനടിയിൽപെട്ട് പാറക്കല്ലുകൾ തെറിച്ച് പരിക്കേൽക്കാ്ക്കാനുള്ള സാധ്യതയേറെയാണ്.
ഈ ഭാഗം തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. പലപ്പോഴായി കോൺക്രീറ്റ് ചെയ്തതിനാൽ സ്റ്റാൻഡിന് ഉൾവശം പലതട്ടായി കിടക്കുകയാണ്. ഇതുകാരണം മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ കിടക്കുകയാണ്. മഴക്കാലത്ത് ബഹുനില മന്ദിരത്തിന് മുന്നിലും വെള്ളക്കെട്ടുണ്ട്. ഇത് മൂലം യാത്രക്കാർ വെള്ളക്കെട്ടിലൂടെ വേണം ബസിൽ കയറാനും ഇറങ്ങാനും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.