അടൂര്‍ റവന്യൂ ടവര്‍ സംരക്ഷണം: എം.എല്‍.എയും ഹൗസിങ് ബോര്‍ഡ് ചെയര്‍മാനും സന്ദര്‍ശിച്ചു
text_fieldsചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും ഹൗസിങ് ബോര്‍ഡ് ചെയര്മാന് പി. പ്രസാദും ഉദ്യോഗസ്ഥരും അടൂര്‍ റവന്യൂ ടവർ സന്ദര്‍ശിച്ചപ്പോൾ
അടൂര്‍: അടൂര്‍ റവന്യൂ ടവറിെൻറ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു മുന്നോടിയായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെയും ഹൗസിങ് ബോര്‍ഡ് ചെയര്മാന് പി. പ്രസാദിെൻറയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.
ശോച്യാവസ്ഥ പരിഹരിക്കാൻ 59 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടവറിലെ 66 പൊതുശുചിമുറികള്‍ നവീകരിക്കും. റവന്യൂ ടവറിനു ചുറ്റുമുള്ള വെള്ളക്കെട്ട് പരിഹരിക്കാന്‍ തറയോട് പാകുകയും കെട്ടിടം ചായം പൂശുകയും ചെയ്യും. തകരാറിലായ രണ്ട് ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമാക്കും. കെട്ടിടത്തിനുള്ളില്‍ വായു സഞ്ചാരത്തിന് ചില്ലുജനലുകള്‍ തുറന്നിടാന്‍ കഴിയുന്ന തരത്തിലാക്കും.
അഴുക്കുചാലിെൻറ പണി തുടങ്ങി. ഈ ആഴ്ച അവസാനം പണി പൂര്‍ത്തീകരിക്കുമെന്ന് പി. പ്രസാദ് പറഞ്ഞു. 59 ലക്ഷം രൂപ നവീകരണത്തിനായി വിനിയോഗിക്കുക. ഗുണനിലവാരമുള്ള സാധനങ്ങള്‍ കേന്ദ്രസര്‍ക്കാറിെൻറ ജം പോര്‍ട്ടലില്‍നിന്ന് ലഭ്യമാക്കാനാണ് തീരുമാനമെന്നും ചെയര്മാന് പറഞ്ഞു.
സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്, ഡി. സജി, ഏഴംകുളം നൗഷാദ്, ഹൗസിങ് ബോര്‍ഡ് ചീഫ് എൻജിനീയര്‍ കെ.പി. കൃഷ്ണകുമാര്‍, സാങ്കേതിക സമിതി അംഗം കെ.ജി. പ്രതാപ്, റീജനല്‍ എൻജിനീയര്‍ എസ്. മണികണ്ഠന്, എക്സി. എൻജിനീയര്‍ ശോശാമ്മ വര്‍ഗീസ്, അസി. എക്സി. എൻജിനീയര്‍ രാധാമണി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.