കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ നഗരമധ്യത്തിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു
text_fieldsഅടൂർ: അടുത്തിടെ നവീകരിച്ച കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ നഗരമധ്യത്തിൽ കലുങ്കിെൻറ ഭാഗത്ത് ഇടിഞ്ഞുതാഴ്ന്ന് വലിയ കുഴി രൂപപ്പെട്ടത് അപകടഭീഷണി ഉയർത്തുന്നു. അടൂർ സെൻട്രൽ ജങ്ഷന് കിഴക്കുഭാഗത്തുള്ള പാതയിൽ ആറടി താഴ്ചയിൽ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി.
ഇരുചക്രവാഹന, കാൽനടക്കാർക്ക് അപകടമുണ്ടാക്കുന്നുണ്ട്. രാപകൽ വ്യത്യാസമില്ലാതെ വാഹനസഞ്ചാരമുള്ള റോഡാണിത്. തമിഴ്നാട് തൂത്തുക്കുടിയിൽനിന്ന് നിരവധി ചരക്കുലോറികളും തെങ്കാശിയിൽനിന്നുള്ള വാഹനങ്ങളും ഇതുവഴിയാണ് കായംകുളത്തെത്തി ദേശീയപാതയിൽ പ്രവേശിക്കുന്നത്.
ഇരുസംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിെൻറ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റോഡിൽ കുഴി വികസിച്ചപ്പോൾ അപകടമുന്നറിയിപ്പ് വെച്ചതല്ലാതെ മെറ്റാരു നടപടിയും സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.