Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഅടൂരിലെ ഇരട്ടപ്പാലം...

അടൂരിലെ ഇരട്ടപ്പാലം പണി വൈകും; ജല അതോറിറ്റി പൈപ്പിടാൻ സമയം ചോദിച്ചത് 100 ദിവസം

text_fields
bookmark_border
അടൂരിലെ ഇരട്ടപ്പാലം പണി വൈകും;  ജല അതോറിറ്റി പൈപ്പിടാൻ സമയം ചോദിച്ചത് 100 ദിവസം
cancel
camera_alt

അ​ടൂ​രി​ൽ പ​ണി​യു​ന്ന പാ​ല​ങ്ങ​ൾ

അ​ടൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ അ​ടൂ​രി​ലെ ഇ​ര​ട്ട​പ്പാ​ലം നി​ർ​മാ​ണ​വും ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​വും യ​ഥാ​സ​മ​യം പൂ​ർ​ത്തി​യാ​കി​ല്ല. ന​ഗ​ര​ത്തി​ലെ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ജ​ല അ​തോ​റി​റ്റി 100 ദി​വ​സ​ത്തെ സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ര​ട്ട​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ടൗ​ൺ റോ​ഡ് ടാ​റി​ങ് വൈ​കു​മെ​ന്ന​ത് തീ​ർ​ച്ച​യാ​യ​ത്.

സ​ർ​ക്കാ​റി‍െൻറ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും മെ​ല്ലെ​പ്പോ​ക്കു​മാ​ണ് പാ​ല​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നും ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി പെ​രു​വ​ഴി​യി​ലാ​കാ​നും ഇ​ട​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പൈ​പ്പി​ട​ൽ ക​ണ​ക്​​ഷ​ൻ ന​ൽ​ക​ൽ എ​ന്നി​വ​ക്ക് ജ​ല അ​തോ​റി​റ്റി 100 ദി​വ​സ സ​മ​യം ചോ​ദി​ച്ച​ത്. ഇ​തോ​ടെ പാ​ലം തു​റ​ന്നു​കൊ​ടു​ക്കാ​ൻ കു​റ​ഞ്ഞ​ത് അ​ടു​ത്ത മാ​ർ​ച്ചു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. പൈ​പ്പി​ട​ൽ ഉ​ൾ​െ​പ്പ​ടെ പ​ണി​ക്ക് ഒ​ച്ചി​ഴ​യും വേ​ഗ​മാ​ണെ​ന്ന് പൊ​തു​വെ ആ​ക്ഷേ​പ​മു​ണ്ട്. ടൗ​ണി​ൽ പൈ​പ്പ് മൂ​ടി​യ​ഭാ​ഗം ശ​രി​യാ​യി നി​ര​പ്പാ​ക്കാ​ത്ത​തി​നാ​ൽ ടൗ​ൺ ഭാ​ഗ​ത്ത് ച​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ആ​കെ കു​ള​മാ​യി. ച​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി.

ടൗ​ണി​ലെ ക​ട​ക​ൾ​ക്ക് പു​തി​യ ക​ണ​ക്​​ഷ​ൻ ന​ൽ​കു​ന്ന പ​ണി​ക​ളാ​ണ് ബാ​ക്കി നി​ൽ​ക്കു​ന്ന​ത്. ഇ​വ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം പൈ​പ്പി​ടാ​ൻ ബാ​ക്കി​യു​ള്ള റോ​ഡി‍െൻറ ഭാ​ഗം ഉ​റ​പ്പി​ച്ച ശേ​ഷ​മേ ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ടാ​റി​ങ് ന​ട​ത്താ​ൻ ക​ഴി​യൂ. ഇ​ള​ക്കി​യ റോ​ഡി‍െൻറ ഭാ​ഗം ടാ​റി​ങ്​ ന​ട​ത്താ​ൻ അ​ഞ്ച​ര​ക്കോ​ടി രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ന​ൽ​കി​യ​താ​യി വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വാ​ട്ട​ർ അ​തൊ​റി​റ്റി കെ.​പി. റോ​ഡി​ൽ ഹോ​ളീ ക്രോ​സ് മു​ത​ൽ പാ​ല​ത്തി‍െൻറ ഇ​രു​വ​ശ​വു​മാ​ണ് പൈ​പ്പ് മാ​റ്റി​യ​ത്. ഇ​ട്ട പൈ​പ്പ് നാ​ലു​ത​വ​ണ പൊ​ട്ടു​ക​യും ചെ​യ്തു. പൈ​പ്പ് സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ മാ​ത്ര​മേ ക​രു​വാ​റ്റ പ​ള്ളി മു​ത​ൽ നെ​ല്ലി​മൂ​ട്ടി​പ്പ​ടി വ​രെ റോ​ഡ് ടാ​റി​ങ് ന​ട​ത്താ​ൻ ക​ഴി​യൂ. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ര​ണ്ടാ​മ​ത്തെ പാ​ല​ത്തി‍െൻറ അ​പ്രോ​ച്ച് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തെ ഇ​ല​ക്ട്രി​ക് തൂ​ൺ മാ​റ്റാ​നും ന​ട​പ​ടി​യി​ല്ല.

ആ​ദ്യം നി​ർ​മി​ച്ച പാ​ല​ത്തി‍െൻറ അ​പ്രോ​ച്ച് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് സാ​മൂ​ഹി​ക വ​നം​വ​കു​പ്പി‍െൻറ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യി​രിക്കുക​യാ​ണ്. സെ​ൻ​ട്ര​ൽ ജ​ങ്ഷ​ൻ മു​ത​ൽ നെ​ല്ലി​മൂ​ട്ടി​പ്പ​ടി വ​രെ​യു​ള്ളി​ട​ത്തെ പാ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചി​ട്ടു​മി​ല്ല. വ​ലി​യ തോ​ടി​ന് കു​റു​കെ 25 മീ​റ്റ​ർ നീ​ള​ത്തി​ലും 7.5 മീ​റ്റ​ർ രീ​തി​യി​ലു​മാ​ണ് ഇ​രു​പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ഇ​തും ഓ​ട​ക​ളു​ടെ നി​ർ​മാ​ണം ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലെ മൂ​ന്ന് ഐ​ല​ൻ​ഡു​ക​ളും പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും ടൗ​ൺ റോ​ഡ് ടാ​റി​ങ്ങു​മൊ​ക്കെ ന​ട​ത്തു​ന്ന​തി​ന് 11 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഫ​ണ്ട് ഉ​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലാ​ത്ത​ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ല്ലെ​പ്പോ​കാ​ൻ ഇ​ട​യാ​ക്കി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgewater authority
News Summary - Adoor twin bridge construction delayed
Next Story