മൂന്ന് പതിറ്റാണ്ടിനുശേഷം പൂർവവിദ്യാർഥികൾ ഒത്തുകൂടി
text_fieldsഅടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹൈസ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൾ 34 വർഷത്തിനുശേഷം സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി. പലരും 1988ന് ശേഷം ഇന്നാണ് കണ്ടുമുട്ടിയത്.
ഈ ഒത്തുചേരലിന് ഒന്നരവർഷം മുമ്പ് 'ക്ലാസ്മേറ്റ്സ്' എന്ന വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. പൂർവ വിദ്യാർഥികൾ മാത്രമല്ല, പൂർവ അധ്യാപകരും എത്തിയിരുന്നു. സ്കൂളിലെ പൂർവ അധ്യാപികയും സ്കൂളിനുവേണ്ടി ഒരു കോടി രൂപയുടെ സ്ഥലം സൗജന്യമായി നൽകുകയും ചെയ്ത മുൻ അധ്യാപിക രമണിക്കുട്ടിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്.പൂർവ അധ്യാപകരായ ഭാർഗവൻ നായർ, ശശി, രാഘവൻ നായർ, രാജപ്പൻ, രേവമ്മ, രമണിക്കുട്ടി, പൊന്നമ്മ, രാജമ്മ എന്നിവരെ ആദരിച്ചു. സ്കൂൾ വിദ്യാർഥികളുടെ ഉപയോഗത്തിന് 1000 ലിറ്ററിന്റെ വാട്ടർ ടാങ്ക് സ്കൂളിന് പൂർവ വിദ്യാർഥികൾ ചടങ്ങിൽ കൈമാറി. ഷെല്ലി ബേബി അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി സംഘടന ചെയർമാൻ റോബിൻ ബേബി, പി.ടി.എ പ്രസിഡൻറ് ജി. കൃഷ്ണകുമാർ, അമൃതൻ, അജിത്, ദീപ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.