അടൂര്‍-ചെങ്ങന്നൂര്‍ പാത ഉപരിതല നവീകരണത്തിന് തുടക്കം
text_fieldsഅടൂർ: ഗതാഗതം സുരക്ഷിതമാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. അടൂര്‍-ചെങ്ങന്നൂര്‍ സംസ്ഥാന പാതയുടെ ഉപരിതല നവീകരണത്തിെൻറയും അനുബന്ധ പ്രവൃത്തികളുടെയും നിര്‍മാണോദ്ഘാടനം കുളനട പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പിെൻറ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈമാസം എട്ടുമുതല്‍ 20 വരെയുള്ള 12 ദിവസം പൊതുമരാമത്ത് വകുപ്പിെൻറ 69 പദ്ധതികളാണ് നാടിന് സമര്‍പ്പിക്കുന്നത്. പുതിയ കാലത്തില്‍ പുതിയ നിര്‍മാണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീണാ ജോർജ് എം.എൽ.എ അധ്യക്ഷതവഹിച്ചു. സജി ചെറിയാന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയില്‍ 98.1 കോടി ചെലവഴിച്ച് അടൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള 23.8 കിലോമീറ്റര്‍ റോഡിെൻറ ഉപരിതല നവീകരണമാണ് നടത്തുന്നത്. റീബിള്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്കിെൻറ ധനസഹായത്തോടെ ഇ.പി.സി മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്.
2021 മാര്‍ച്ചിൽ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 23.8 കിലോമീറ്റര്‍ നീളത്തില്‍ ബി.സി ഓവര്‍ലേ, 20.74 കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത, ഓടനിര്‍മാണം, 15 കിലോമീറ്റര്‍ നീളത്തില്‍ പെഡസ്ട്രിയന്‍ ഗാര്‍ഡ് റെയില്‍, 6.7 കിലോമീറ്റര്‍ നീളത്തില്‍ ക്രാഷ് ബാരിയര്‍, 1.14 കിലോമീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി, പന്തളം വലിയ പാലത്തിെൻറ പുനരുദ്ധാരണവും മൂന്ന് ചെറിയ പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികളും, 44 കലുങ്കുകളുടെ നിര്‍മാണം കൂടാതെ 20 കലുങ്കുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍, 19 പ്രധാന ജങ്ഷനുകളുടെയും 72 മൈനര്‍ ജങ്ഷനുകളുടെയും നവീകരണം, റോഡ് മാര്‍ക്കിങ്ങുകള്‍, ദിശാ സൂചന ബോര്‍ഡുകള്‍, വേഗത നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയാണ് നവീകരണത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ചെങ്ങന്നൂര്‍ നഗരസഭ അധ്യക്ഷൻ കെ. ഷിബുരാജന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനില്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകന് കുളനട, കെ.എസ്.ടി.പി കൊട്ടാരക്കര സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍. ബിന്ദു, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജി.എസ്. ഗീത, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.