ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളികൾ–ഡെപ്യൂട്ടി സ്പീക്കർ
text_fieldsഅടൂർ: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ ആരോഗ്യമേഖല വളരെ മുമ്പന്തിയിലാണെന്നും എന്നാൽ, നാം കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച കോവിഡ് തീവ്രപരിചരണ യൂനിറ്റിെൻറയും കോവിഡ് ഐസൊലേഷൻ വാർഡിെൻറയും സെൻട്രൽ ഓക്സിജൻ സംവിധാനത്തിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അടൂർ നഗരസഭ ചെയര്മാന് ഡി. സജി അധ്യക്ഷതവഹിച്ചു. ഡി.എം.ഒ ഡോ. എൽ. ഷീജ മുഖ്യാതിഥിയായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോക്ടർ എസ്. സുഭഗൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ റോണി പാണംതുണ്ടിൽ, അജി പി.വർഗീസ്, സിന്ധു തുളസീധരക്കുറുപ്പ്, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്. മനോജ് തുടങ്ങിയവർ പങ്കെടുത്തു. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള സംവിധാനം ജനറല്‍ ആശുപത്രിയിലായിട്ടുണ്ടെന്നും ഒരുവര്‍ഷത്തിനിടയില്‍ ആശുപത്രിയില്‍ കൂടുതല്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായും ചിറ്റയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.