നഗരമധ്യത്തിലെ നടപ്പാതയിൽ കഞ്ചാവുചെടി കണ്ടെത്തി
text_fieldsഅടൂർ: എക്സൈസ് ഇന്റലിജൻസിന്റെ പരിശോധനയിൽ അടൂർ ബൈപാസിൽ കഞ്ചാവുചെടി കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 11.30നാണ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്. 50 സെന്റീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവുചെടി അടൂർ ബൈപാസിൽ കരുവാറ്റ പള്ളിക്ക് സമീപം നടപ്പാതയിൽ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിൽനിന്നാണ് കണ്ടെത്തിയത്.
പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ മാത്യു ജോൺ, സി.ഇ.ഒമാരായ ബിനു വർഗീസ്, ബി.എൽ. ഗിരീഷ്, ഐ.ബി ഇൻസ്പെക്ടർ ശ്യാംകുമാർ, ഐ.ബി ഉദ്യോഗസ്ഥൻ സി.കെ. മനോജ് റെജി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
രാത്രി അടൂരിലെ പല പ്രദേശങ്ങളും ലഹരിമാഫിയയുടെ വിഹാര കേന്ദ്രമാണ്. അടൂർ ബൈപാസിൽ ഇരുട്ടിന്റെ മറവിൽ കഞ്ചാവിന്റെ കൈമാറ്റവും വിൽപനയും നടക്കാറുണ്ടെന്ന ആരോപണം ശക്തമാണ്. ഇങ്ങനെ നടന്ന കൈമാറ്റത്തിനിടെ വീണുപോയത് പുല്ലുകൾക്കിടയിൽ കിടന്നു വളർന്നതായാണ് കരുതുന്നത്. ജൂൺ 26 മുതൽ ലഹരി മാഫിയയെ പിടികൂടാൻ സ്പെഷൽ ഡ്രൈവ് ആരംഭിക്കുമെന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ സെബാസ്റ്റ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.