അടൂരിൽ സംഘർഷം: മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്
text_fieldsഅടൂർ: കെ.എസ്.ആർ.ടി.സി ജങ്ഷനിൽ ഡി.വൈ.എഫ്.ഐ, യൂത്ത്കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
ബേക്കറിയിൽ ഭക്ഷണം കഴിച്ചിറങ്ങിയ യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പരിക്കേറ്റ മൂന്ന് യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9.30നാണ് സംഭവങ്ങളുടെ തുടക്കം. ഇതേ തുടർന്ന് നഗരം ഏറെ നേരം സംഘർഷഭരിതമായി. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻറ് ഫെന്നി നൈനാെൻറ പിറന്നാൾ ആഘോഷത്തിെൻറ ഭാഗമായി കെ.എസ്.ആർ.ടി ജങ്ഷനിലെ കടയിൽ യൂത്ത്കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പിറന്നാൾ കേക്ക് മുറിച്ചശേഷം ബേക്കറിക്ക് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അക്രമസംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെ പിന്നീട് അടൂർ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അക്രമികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യെപ്പട്ട് യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം സ്ഥാനാർഥി എം.ജി. കണ്ണെൻറയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിെൻറയും നേതൃത്വത്തിൽ രാത്രിയിൽ അടൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മണ്ണടി പരമേശ്വരൻ, കെ.പി.സി.സി അംഗം തോപ്പിൽ ഗോപകുമാർ, ഡി.സി.സി സെക്രട്ടറി ഏഴംകുളം അജൂ എന്നിവർ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.