മകന്‍റെ നിരന്തര ഉപദ്രവം; രോഗാതുരയായ മാതാവിനെ ജനസേവന കേന്ദ്രത്തിലാക്കി
text_fieldsഅടൂർ (പത്തനംതിട്ട): മകെൻറ നിരന്തര ഉപദ്രവത്താൽ വലഞ്ഞ് രോഗാതുരയായ മാതാവിനെ ജനസേവന കേന്ദ്രത്തിലാക്കി. പറക്കോട് അറുകാലിക്കൽ ക്ഷേത്രത്തിനു സമീപം മാളിക കീഴിൽ വടക്കേതിൽ വീട്ടിൽ പരേതനായ മോഹനെൻറ ഭാര്യ വസന്തകുമാരിയെയാണ് (53) അടൂർ പൊലീസ് മഹാത്മ ജനസേവന കേന്ദ്രം അഗതിമന്ദിരത്തിലെത്തിച്ചത്.
വസന്തകുമാരിയുടെ ഭർത്താവ് 10 വർഷം മുമ്പ് മരിച്ചതാണ്. രണ്ട് മക്കളും വിവാഹിതരാണ്. ഒരാൾ കുടുംബസമേതം പന്തളത്താണ് താമസം. കൂടെയുള്ള മകൻ സജിെൻറ മദ്യപാനസ്വഭാവം നിമിത്തം ഭാര്യയും കുട്ടികളും ഉപേക്ഷിച്ചു. പാർക്കിസൺസ് ബാധിതയായ വസന്തകുമാരിക്ക് ചികിത്സയോ സംരക്ഷണമോ മകൻ നൽകാറില്ല. മദ്യപിച്ചെത്തി ഉപദ്രവിക്കും ചെയ്യും.
27ന് വൈകീട്ട് മദ്യപിച്ചെത്തിയ സജിെൻറ ഉപദ്രവം സഹിക്കവയ്യാതെ നിലവിളിച്ചോടിയത് കേട്ട് വഴിയാത്രികരിലാരോ അടൂർ പൊലീസിൽ വിവരം അറിയിച്ചു. എസ്.ഐ എൻ. സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ പൊലീസെത്തിയപ്പോൾ അക്രമാസക്തനായ സജിൻ മാതാവിനെ കൊല്ലുമെന്നും പാചകവാതക സിലിണ്ടർ തുറന്നുവിട്ട് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസ് ഇയാളെ അനുനയിപ്പിച്ച് വസന്തകുമാരിയെ രക്ഷപ്പെടുത്തുകയായിരുന്നു. മാതാവിനെ സംരക്ഷിക്കാത്തതിന് സജിനെതിരെ അടൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.