കോവിഡ് മരണം: പി.പി.ഇ കിറ്റ് ധരിച്ച് സംസ്കാരം നടത്തി വികാരി
text_fieldsഅടൂർ (പത്തനംതിട്ട): ഇടവകയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം വികാരിയുടെ നേതൃത്വത്തിൽ നടത്തി. കോട്ടമുകൾ വലിയവിളയിൽ (ജോൺസൻ വില്ലയിൽ) ജോൺസൻ പി. കോശിയുടെ സംസ്കാരത്തിനാണ് അടൂർ കണ്ണങ്കോട് സെൻറ് തോമസ് കത്തീഡ്രൽ വികാരി ഫാ. ജോൺ തോമസ് (ടിജു തോമസ്) പി.പി.ഇ കിറ്റ് ധരിച്ച് യുവജനപ്രസ്ഥാനം പ്രവർത്തകർക്കൊപ്പം നേതൃത്വം നൽകിയത്.
കോഴഞ്ചേരി ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കൊണ്ടുവന്ന മൃതദേഹം പള്ളിയിൽ കുടുംബത്തെ കാണിച്ചശേഷം വികാരിയുടെ നേതൃത്വത്തിൽ യുവജനപ്രസ്ഥാനം പ്രവർത്തകർ ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. സഹ വികാരി ഫാ. ജോൺ ജോർജ് (സജു അച്ചൻ), ഫാ. ഫെബിൻ, ശുശ്രുഷകൻ തോമസ് എന്നിവർ സഹ കർമികത്വം വഹിച്ചു.
അഡ്വ ബിജു വർഗീസ്, ഷിബു ചിറക്കരോട്ട്, റോബിൻ ജോർജ്, ജോഷി ജോസ്, ജോയൽ, ബേബി ജോൺ, അലൻ ഡാനിയേൽ, ജിതിൻ ജോൺസൻ, കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.