നടുവൊടിഞ്ഞ് സ്വകാര്യ ബസ് വ്യവസായം
text_fieldsഅടൂര്‍: ജില്ലയില്‍ ബസുടമകളും ജീവനക്കാരും കടുത്ത പ്രതിസന്ധിയിൽ. സ്വകാര്യ ബസുടമകളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ അനുദിനം വര്‍ധിച്ച് വരുമ്പോള്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സ്ഥിതിയാണ്. ബസുടമ സംഘടനയുടെ കണക്കു പ്രകാരം പെര്‍മിറ്റുള്ള 380 ബസുകളാണ് ജില്ലയില്‍ ഓടിയിരുന്നത്.
ഡീസലിെൻറ വില വർധനക്ക് പുറമേ യാത്രക്കാർ കുറയുകയും ചെയ്തതോടെ ഇത്രയും ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ഉടമകൾ പറയുന്നു. രണ്ടായിരത്തോളം ജീവനക്കാരാണ് ഇതിലൂടെ പ്രതിസന്ധിയിലായത്. ഇൗ സ്ഥിതി തുടര്‍ന്നാല്‍ ഈ വ്യവസായം തന്നെ നിര്‍ത്തേണ്ടി വരുമെന്ന് ബസ് ഉടമ സംഘടന ഭാരവാഹികള്‍ പറയുന്നു.
ജില്ലയിൽ വിരലില്‍ എണ്ണാവുന്ന വ്യക്തികള്‍ക്ക് മാത്രമേ കൂടുതൽ എണ്ണം ബസുകളുള്ളു. ഉപജീവന മാര്‍ഗമായി നില്‍ക്കുന്നവരാണ് മറ്റുള്ളവര്‍. 48 സീറ്റുള്ള ബസിന് ദിവസം 333 രൂപയാണ് നികുതി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ ഓരോ ഉടമയും വിഹിതം അടക്കണം. ഇത് അടച്ചെങ്കില്‍ മാത്രമേ നിരത്ത് നികുതി മോട്ടോര്‍വാഹന വകുപ്പില്‍ അടക്കാന്‍ ആകു. എന്നാൽ, ജീവനക്കാരിൽ വലിയൊരു വിഭാഗം വിഹിതം അടച്ചിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേമനിധിയില്‍നിന്ന് തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യവും ഇതുമൂലം ബഹുഭൂരിപക്ഷത്തിനും ലഭിച്ചില്ല.
ജി ഫോറം നൽകി നിരത്ത് നികുതി ഒഴിവാക്കാന്‍ ബന്ധപ്പെട്ട ആര്.ടി.ഒ യില്‍ അപേക്ഷിക്കണമെങ്കില്‍ ഓരോ ബസിനും 400 രൂപ വീതം ഫീസ് അടക്കണം. 2016 വരെ ഈ നിബന്ധന ഇല്ലായിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തിലും ഇത് തുടരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സർക്കാറിനെ വിശ്വസിച്ച് നിരത്തിലിറങ്ങിയ സ്വകാര്യ ബസുകള്‍ക്ക് സാമ്പത്തിക നഷ്ടത്തിന് പുറമേ അനാവശ്യമായ ചെക്ക് റിപ്പോര്‍ട്ടുകളും പിഴയുമാണ് ലഭിച്ചതെന്ന് ഉടമകൾ പറയുന്നു.
സ്വകാര്യ ബസ് സർവിസുകളെ വ്യവസായമായി കണ്ട് സത്വര നടപടി കൈക്കൊള്ളാത്തത് മൂലം മേഖല നശിക്കുന്ന സ്ഥിതിയിലാണെന്ന് ഓള് കേരള പ്രൈവറ്റ് ബസ് ഓര്ഗനൈസേഷന് ജില്ല പ്രസിഡൻറ് വേണു കെ. നായര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡിെൻറ പശ്ചാത്തലത്തില്‍ ആര്.ടി.എകള്‍ കൂടാത്തതിനാല്‍ പുതുക്കി നല്കാന് കഴിയാതെ വന്ന പെര്‍മിറ്റ് അപേക്ഷകള്‍ പുതുക്കി നല്കാന് ആര്.ടി.ഒ മാര്‍ക്ക് നിർദേശം നല്‍കുകയും എല്ലാ സ്റ്റേജ് കാര്യേജ് ബസുകളുടെയും സി.എഫ് ഒരു വര്‍ഷത്തേക്ക് പുതുക്കി നല്‍കുകയും പിഴ ഈടാക്കാതിരിക്കുകയും ചെയ്യണം. ഓരോ ബസിെൻറ പേരിലും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അടച്ച തുകയുടെ 50 ശതമാനം ഉടമകള്‍ക്ക് തിരികെ നല്കി സഹായിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.