സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയിൽ അഞ്ച് പുതുമുഖങ്ങൾ
text_fieldsഅടൂർ: സി.പി.എം ജില്ല കമ്മിറ്റിയിൽ അഞ്ച് പുതുമുഖങ്ങൾ. പീലിപ്പോസ് തോമസ്, വീണ ജോർജ്, എസ്. മനോജ്, പി.ബി സതീഷ് കുമാർ, ലസിത ടീച്ചർ എന്നിവരാണ് പുതുമുഖങ്ങൾ. മറ്റ് ജില്ല കമ്മിറ്റി അംഗങ്ങൾ: കെ.പി. ഉദയഭാനു. എ. പത്മകുമാർ, രാജു എബ്രഹാം, പി.ജെ അജയകുമാർ, ടി.ഡി ബൈജു, ആർ. സനൽകുമാർ, പി.ബി. ഷർഷകുമാർ, ഓമല്ലൂർ ശങ്കരൻ, എൻ. സജികുമാർ, സക്കീർ ഹുസൈൻ, നിർമല ദേവി, എം.വി സൻജു, കോമളം അനിരുദ്ധൻ, പി.എസ് മോഹനൻ, എസ്. ഹരിദാസ്, കെ.യു ജനീഷ്കുമാർ, കെ. മോഹൻകുമാർ, ആർ. തുളസീധരൻപിള്ള, കെ.കെ ശ്രീധരൻ, എ.എൻ സലീം, സി. രാധാകൃഷ്ണൻ, ഫ്രാൻസിസ് വി. ആൻറണി, ബാബു കോയിക്കലേത്ത്, കെ.സി രാജഗോപാൽ, ആർ. അജയകുമാർ, ശ്യാം ലാൽ, പി.ആർ പ്രസാദ്, ബിനു വർഗീസ്, കെ. കുമാരൻ.
ജില്ല സെക്രേട്ടറിയറ്റിൽനിന്ന് നാലുപേരെ ഒഴിവാക്കി. ടി.കെ.ജി. നായർ, അമൃതം ഗോകുലൻ, അജയകുമാർ, കെ പ്രകാശ്ബാബു എന്നിവരെയാണ് ഒഴിവാക്കിയത്. ടി.കെ.ജി നായരെ പ്രായം പരിഗണിച്ചും പ്രകാശ്ബാബുവിെൻറ ആരോഗ്യസ്ഥിതി കണക്കിലെടുത്തുമാണ് അവരെ ഒഴിവാക്കിയത്.
45 വർഷത്തെ പൊതുപ്രവർത്തനം;കെ.പി. ഉദയഭാനു പാർട്ടിയുടെ അമരത്ത്
അടൂര്‍: 45 വർഷത്തെ പൊതുപ്രവർത്തന പരിചയവുമാണ് കെ.പി. ഉദയഭാനു സി.പി.എമ്മിെൻറ ജില്ല സെക്രട്ടറി പദത്തിൽ മൂന്നാംതവണയും അവരോധിതനാവുന്നത്. കുടുംബ ജീവിതം പോലും വേണ്ടെന്നുവെച്ച് പൂർണസമയ പാർട്ടി പ്രവർത്തകനായി തുടരുകയാണ് അവിവാഹിതനായ അദ്ദേഹം. അടൂര്‍ ഏനാദിമംഗലം കുറുമ്പുകര പുത്തന്‍വിളയില്‍ പരേതരായ പരമേശ്വരന് ലക്ഷ്മി ദമ്പതികളുടെ മകനായ ഉദയഭാനു 1975ല്‍ കര്‍ഷകത്തൊഴിലാളി യൂനിയന്‍ ഏനാദിമംഗലം വില്ലേജ് സെക്രട്ടറിയായാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്.
ശൂരനാട് രക്തസാക്ഷി ദിനാചരണത്തില്‍ സൈക്കിള്‍ റാലിയില്പങ്കെടുത്തതിന് അടിയന്തരാവസ്ഥകാലത്ത് പൊലീസ് അറസ്്റ്റ് ചെയ്ത് മൂന്നു മാസം ജയിലില്‍ അടച്ചു. അന്ന് പൊലീസ് മര്‍ദനത്തിന് ഇരയായി. 1978ല്‍ കൊടുമണ്ണില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിനും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1979ല്‍ 25ാം വയസ്സില്‍ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ മത്സരിച്ച് ജയിച്ചു. രണ്ടുതവണ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. 1983ല്‍ പാര്‍ട്ടി അടൂര്‍ ഏരിയ കമ്മിറ്റി അംഗമായ ഉദയഭാനു 1997ല്‍ ജില്ല കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
2000ല്‍ പാർട്ടി അടൂര്‍ ഏരിയ സെക്രട്ടറിയായി ഒരുവര്‍ഷം പ്രവര്‍ത്തിച്ചു. 2002ല്‍ ജില്ല സെക്രേട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പിന്നീട് അഖിലേന്ത്യ കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 63 വയസ്സുകാരനായ ഉദയഭാനുവിന് ആറ് സഹോദരിമാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.