അപകടക്കെണിയായി നെല്ലിമുകളിലെ കൊടുംവളവ്
text_fieldsനെല്ലിമുകളിലെ കൊടുംവളവ്
അടൂർ: ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയ പാതയിൽ നെല്ലിമുകൾ ജങ്ഷന് സമീപത്തെ കൊടുംവളവ് അപകട ഭീഷണി ഉയർത്തുന്നു. ജങ്ഷൻ കഴിഞ്ഞ് അടൂർ ഭാ ഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കൊടുംവളവിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. വളവ് കഴിഞ്ഞ് കുത്തനെയുള്ള കയറ്റം കയറി ചെല്ലുന്നിടത്തും ഇടതുവശത്തേക്ക് തിരിയുന്ന വലിയ വളവാണ്. ഇവിടെയും അപകടം പതിയിരിക്കുന്നു. അടൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അമിതവേഗതയിലാണ് ഈ ഇറക്കം ഇറങ്ങി വരുന്നത്.
ഈ സമയം കയറ്റവും വളവും കയറി വരുന്ന വാഹനങ്ങൾ ചെന്നിടിച്ച് അപകടം സംഭവിക്കാം. കൂടാതെ റോഡിന്റെ വശങ്ങൾ കാടുകയറി കിടക്കുകയാണ്. ഡ്രൈവർമാരുടെ ദൂരക്കാഴ്ച റോഡ രികിലെ വള്ളിപ്പടർപ്പ് മൂലം മറയുന്നുണ്ട്. താഴത്തുമൺ ഭാഗത്തും കൊടും വളവുകളാണ് ഉള്ളത്. ഇവിടെ സ്കൂൾ മേഖല കൂടിയാണ്. അതിനാൽ കുട്ടികളുമായി വരുന്ന വാഹ നങ്ങളുൾപ്പടെ രാവിലെയും വൈകീട്ടും ഇവിടെ തിരക്കാണ്. സ്കൂൾ മേഖലയാണെങ്കിലും റോഡിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ ഒന്നും ക്രമീകരിച്ചിട്ടില്ല.
താഴത്തുമൺ ജങ്ഷനിൽ നിന്ന് അടൂർ ഭാഗത്തേക്ക് പോകുമ്പോൾ കുത്തനെയുള്ള കയറ്റവും വളവും ഉണ്ട്. മണക്കാല മുതൽ കടമ്പനാട് വരെ ദേശീയ പാതയിലൂടെ ബൈക്കുകൾ അമിത വേഗത്തിലാണ് പായുന്നത്. ഇവിടെ വേഗത നിയന്ത്രിക്കാൻ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.