കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ
text_fieldsഅടൂർ: ചാത്തന്നൂപ്പുഴ ഭട്ടതൃകോവിൽ ക്ഷേത്രത്തിൽ മോഷണം നടത്തി കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിലെ പ്രതി പത്തനാപുരം താലൂക്കിൽ വെട്ടിക്കവല പനവേലി ഇരണൂർ ഉമാനിലയം വീട്ടിൽ രമണൻ എന്ന മോഹൻദാസിനെ (63) അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 14 നായിരുന്നു സംഭവം.
ചാത്തന്നൂപ്പുഴ ഭട്ടതൃക്കോവിൽ ക്ഷേത്രത്തിൽ മോഷണവും വയല മാമ്പിലാവിൽ ധർമശാസ്ത ക്ഷേത്രത്തിൽ മോഷണശ്രമവും നടത്തി പ്രതി കടന്നുകളയുകയായിരുന്നു. ക്ഷേത്ര പരിസരങ്ങളിൽനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളും മുമ്പ് വഞ്ചി മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പ്രതിയെക്കുറിച്ച സൂചന നൽകിയത്.
സ്ഥിരമായി ഒരുസ്ഥലത്തും താമസിക്കാതെ അലഞ്ഞ് നടക്കുന്ന ആളായതിനാൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് എഴുകോൺ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിെൻറ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, പ്രവീൺ, ഡ്രൈവർ സി.പി.ഒ സനൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.