ഏനാദിമംഗലം വയോജന സൗഹൃദ പഞ്ചായത്താകുന്നു
text_fieldsഅടൂർ: ഏനാദിമംഗലം വയോജന സൗഹൃദ പഞ്ചായത്താകാനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. ആദ്യപടിയായി പഞ്ചായത്തുതല ആലോചന യോഗം ചേര്‍ന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി മദൻ മോഹൻ വയോജന സൗഹൃദ പഞ്ചായത്തിന്റെ ആവശ്യകത, രൂപവത്കരണം എന്നിവയെപ്പറ്റി ക്ലാസ് നയിച്ചു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന കൂട്ടായ്മ രൂപവത്കരിക്കാനും വാര്‍ഡുതല കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനിച്ചു.
59 വയസ്സ് കഴിഞ്ഞവർക്ക് മാനസികോല്ലാസത്തിനും അവരുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവക്ക് പ്രത്യേക പരിഗണന നല്‍കാനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാനും ഊന്നൽ നല്‍കിയാണ് വയോജന സൗഹൃദ പഞ്ചായത്ത് രൂപവത്കരിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സാം വാഴോട്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ശങ്കർ മാരൂർ, അംഗങ്ങളായ മിനി മനോഹരൻ, അരുൺ രാജ്, ജെ. പ്രകാശ്, ജെ. ലത, വിദ്യ ഹരികുമാർ, കാഞ്ചന, സതീഷ്കുമാർ, പി.സി.കെ ബോർഡ് മെംബർ മോഹൻകുമാർ, സി.ഡി.എസ് ചെയര്പേഴ്സൻ ഷീല, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബല്‍രാജ്, സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമ സേന അംഗങ്ങൾ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.