ആക്രിക്കടയിൽ തീപിടിത്തം: 10 വാഹനങ്ങൾ നശിച്ചു
text_fieldsഅടൂർ: ആക്രിക്കടയിൽ വാഹനങ്ങൾ സൂക്ഷിച്ചിരുന്നിടത്ത് തീപിടിച്ച് 10 വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ആദിക്കാട്ടുകുളങ്ങര ഷിഫാന മൻസിലിൽ റിയാസുദ്ദീന്റെ ആക്രിക്കടയിലാണ് ചൊവ്വാഴ്ച പുലർച്ച തീപിടിത്തം ഉണ്ടായത്.
അടൂർ, കായംകുളം അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് നാല് യൂനിറ്റ് ചേർന്നു തീയണച്ചു. കാരണം വ്യക്തമല്ല. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്തുള്ള എസ്.എച്ച് ഓഡിറ്റോറിയത്തിലേക്കും അമ്പതോളം വാഹനങ്ങളിലേക്കും തീപടരുന്നത് തടയാൻ സാധിച്ചു. ആക്രി സ്ഥാപനത്തിൽ അഗ്നിസുരക്ഷ ഇല്ലെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും കാണിച്ച് മുമ്പ് നോട്ടീസ് നൽകിയിരുന്നതാണെന്നും അഗ്നിരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
അടൂരിൽനിന്ന് സ്റ്റേഷൻ ഓഫിസർ വേണുവിന്റെ നേതൃത്വത്തിൽ അജിഖാൻ യൂസഫ്, രാജേഷ് എന്നിവരുടെ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.