പ്രളയം: താങ്ങായി അടൂർ അഗ്നിരക്ഷാസേന
text_fieldsഅടൂർ: അടൂർ നിലയപരിധിയിലെ സ്ഥലങ്ങളിൽ അഗ്നിരക്ഷാസേന നടത്തിയ പ്രവർത്തനങ്ങൾ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി. അടൂർ നിലയത്തിലെ ജീവനക്കാർ രാപ്പകൽ ഭേദമെന്യേ ഊണും ഉറക്കവുമില്ലാതെ കഠിനാധ്വാനം ചെയ്തതിലൂടെ നിരവധി ജീവനുകൾ രക്ഷപ്പെട്ടു. സഹായം തേടുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സേനയുെ റബർ ബോട്ട് ഒന്ന് അടുപ്പിക്കാനോ, വാഹനത്തിൽ കയറ്റാനോ ഉള്ള സഹായംപോലും ചെയ്യാതെ മടങ്ങിയത് വിമർശനത്തിന് ഇടയാക്കി. സേനയോടൊപ്പം അഹോരാത്രം പ്രവർത്തിച്ച സിവിൽ ഡിഫൻസ് അംഗങ്ങളാണ്. സിവിൽ ഡിഫൻസ് അംഗങ്ങളെ ഉപയോഗിച്ച് അച്ചൻകോവിൽ-കല്ലട നദീ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷ മുന്നറിയിപ്പുകൾ നൽകി. വെള്ളത്താൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകി.
ചൊവ്വാഴ്ച വെളുപ്പിന് 12 മണിക്ക് പന്തളം കിടങ്ങയം ഭാഗത്ത് ആറ് കുടംബങ്ങളിൽനിന്ന് 21 ആളുകളെ സമീപത്തെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാവിലെ എട്ടുമണി മുതൽ വാർഡ് ഒന്നിൽ മൂടിയൂർകോണം ഭാഗത്ത് വെള്ളംകയറിയ വീടുകളിൽനിന്ന് ഭിന്നശേഷിക്കാർ ഉൾപ്പെടെ ഏഴുപേരെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. അപകടത്തിൽ ഒരു ൈകയും ഒരു കാലും നഷ്ടപ്പെട്ട ജനാർദനൻ നായരും വാർധക്യം മൂലം ശയ്യാവലംബിയായ മാതാവ് കുട്ടിയമ്മയും ഇതിൽ ഉൾപ്പെടും. ഇതിനിടെ ചത്ത പശുവിനെ വെള്ളത്തിൽനിന്ന് കരക്കെത്തിച്ച് സംസ്കരിക്കാൻ നേതൃത്വം നൽകി.
സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിെൻറ നേതൃത്വത്തിൽ 30 പേരടങ്ങുന്ന ഫയർഫോഴ്സ് സംഘവും 25 പേരടങ്ങുന്ന സിവിൽ ഡിഫൻസ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.
1270 പേരെ രക്ഷിച്ച് ഫയര്‍ഫോഴ്സ്
പത്തനംതിട്ട: കനത്ത മഴപെയ്ത 16, 17, 18 തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തത് 1270പേരെ. വിവിധ ഓഫിസുകളിലായി 82 കോളുകളാണ് ലഭിച്ചത്. പത്തനംതിട്ട ഫയര്‍ഫോഴ്സ് ടീം 606 പേരെയാണ് രക്ഷപ്പെടുത്തിയത്.
അടൂര്‍ ഫയര്‍ഫോഴ്സ് ടീം 124പേരെയും കോന്നി ഫയര്‍ഫോഴ്സ് ടീം 20 പേരെയും റാന്നി ഫയര്‍ഫോഴ്സ് ടീം 70 പേരെയും തിരുവല്ല ഫയര്‍ഫോഴ്സ് 450 പേരെയുമാണ് രക്ഷപ്പെടുത്തിയത്.
പത്തനംതിട്ടയില്‍ 24 ഫോണ്‍കോളുകളും അടൂരില്‍ ഏഴ് കോളുകളും കോന്നിയില്‍ മൂന്നു കോളും റാന്നിയില്‍ ഒമ്പത് കോളുകളും തിരുവല്ലയില്‍ 35 കോളും സീതത്തോട് നാല് ഫോണ്‍കോളുകളുമാണ് ഈ ദിവസങ്ങളില്‍ ലഭിച്ചതെന്ന് ജില്ല ഫയര്‍ ഓഫിസര്‍ കെ. ഹരികുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.