കാടുമൂടി പാറകാട്ടു പാലം
text_fieldsഅടൂർ: കായംകുളം-പുനലൂർ റോഡിൽ അടൂർ ടി.ബി ജങ്ഷനു സമീപം കാടുമൂടിയ പാറകാട്ടുപാലം കാഴ്ചയാകുന്നു. പഴക്കമുള്ളതും വീതി കുറഞ്ഞതുമായ ഈ പാലത്തിന്റെ വശങ്ങളിലാണ് കാടുമൂടിയത്. ദൂരെ നിന്ന് നോക്കിയാൽ റോഡിലേക്ക് പടർന്നു പന്തലിച്ച് നിൽക്കുന്ന വൃക്ഷങ്ങൾ കമാനം പോലെ തോന്നും. വീതികുറഞ്ഞ പാലത്തിന്റെ ഇരുവശത്തും പുല്ല് കിളിർത്തു നിൽക്കുന്നതിനാൽ തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. പാലത്തിന്റെ ഇരുവശങ്ങളിൽനിന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ ചില സമയങ്ങളിൽ വാക്കേറ്റങ്ങളും ഉണ്ടാകാറുണ്ട്. പകൽപോലും പാലമാണെന്ന മനസ്സിലാക്കാൻ കഴിയാത്ത ഈ പ്രദേശത്ത് തെരുവുവിളക്കുകളും പ്രകാശിക്കുന്നില്ല. കഴിഞ്ഞ ദിവസം റോഡിലേക്ക് പടർന്ന നിന്ന വള്ളിപടർപ്പ് കാറ്റത്ത് റോഡിലേക്ക് താഴ്ന്ന് അപകടവസ്ഥയിലായിരുന്നു.
തക്കസമയത്ത് പ്രദേശവാസി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതിന് തുടന്ന് രാത്രി തന്നെ വള്ളി മുറിച്ചു മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. ഇതര സംസ്ഥാനത്തുനിന്ന് ചരക്കു വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന ഈ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.