Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightവീ​ടു​ക​യ​റി...

വീ​ടു​ക​യ​റി ആ​ക്ര​മ​ണം: അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വീ​ടു​ക​യ​റി ആ​ക്ര​മ​ണം: അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

ശ്യാം​ലാ​ൽ,         ആ​ഷി​ഖ്,             ഷെ​ഫീ​ഖ്,            അ​നീ​ഷ്,              അ​രു​ൺ

അ​ടൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ ജാ​മ്യം നി​ൽ​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം. അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ലാ​യി. പ​ഴ​കു​ളം ശ്യാ​മി​നി ഭ​വ​നം വീ​ട്ടി​ൽ ശ്യാം​ലാ​ൽ (32), ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര മ​ണ്ണും​പു​റ​ത്ത് കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ ആ​ഷി​ഖ് (23), പ​ഴ​കു​ളം പ​ന്ത്രാം​കു​ഴി​യി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ഖ്​ (36), പ​ഴ​കു​ളം അ​നി​ൽ ഭ​വ​ന​ത്തി​ൽ അ​നീ​ഷ് (36), ക​ഞ്ചു​കോ​ട് വ​ട്ട​യ​ത്തി​നാ​ൽ തെ​ക്കേ​ക്ക​ര മു​ര​ളീ ഭ​വ​നം അ​രു​ൺ (26) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടൂ​ർ സി.​ഐ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ഴ​കു​ളം ഭ​വ​ദാ​സ​ൻ മു​ക്കി​ലു​ള്ള പൊ​ൻ​മാ​ന കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ അ​ടി​ച്ച് പൊ​ട്ടി​ച്ചും വീ​ട്ടു​കാ​രെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി. വീ​ട്ട​മ്മ സ​ലീ​ന​യു​ടെ നെ​ഞ്ചി​ലും വ​യ​റ്റി​ലും ച​വി​ട്ടി. നി​ല​ത്തു​വീ​ണ സ​ലീ​ന​യെ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് ത​ല​ക്ക് അ​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​ഞ്ഞ സ​ലീ​ന​യു​ടെ വ​ല​ത് കൈ​യി​ൽ മു​റി​വ് ഉ​ണ്ടാ​യി. അ​ടൂ​ർ-​നൂ​റ​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ക്കാ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home invasionFive arrested
News Summary - Home invasion: Five arrested
Next Story