കാപ്പ പ്രതി പുതുക്കിയ പാസ്പോർട്ടുമായി വിദേശത്ത്
text_fieldsഅടൂർ: കാപ്പ കേസ് പ്രതി പാസ്പോർട്ട് പുതുക്കി വിദേശത്ത് കടന്ന സംഭവത്തിൽ അടൂർ പൊലീസ് അന്വേഷണം തുടങ്ങി. അടുത്തിടെ ചുമതലയേറ്റ എസ്.എച്ച്.ഒ എസ്. ശ്രീകുമാർ അടൂർ സ്റ്റേഷൻ പരിധിയിലെ ഗുണ്ടകളെ വിളിപ്പിച്ച് വിവരം തേടിയിരുന്നു.
ഈ സമയത്താണ് കാപ്പ ചുമത്തിയ പറക്കോട് സ്വദേശി നിർമൽ ജനാർദനൻ സ്ഥലത്തില്ലെന്ന് മനസ്സിലായത്. തുടർന്ന് അന്വേഷിച്ചപ്പോൾ ഇയാൾ വിദേശത്ത് പോയതായി വിവരം ലഭിച്ചു. ഇതേ തുടർന്ന് പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് പാസ്പോർട്ട് ഓഫിസിലേക്ക് കത്തയച്ചിരിക്കുകയാണ്. വിദേശത്ത് പോയ ശേഷം ഇയാൾ വിദേശ നമ്പറുകളിൽനിന്ന് സുഹൃത്തുക്കളെ വിളിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
2013ൽ ഇയാൾക്കെതിരെ പൊലീസ് കേസ് നിലവിലുള്ളപ്പോഴാണ് പുതിയ പാസ്പോർട്ട് എടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പാസ്പോർട്ട് ഓഫിസിലെ വിവരങ്ങൾ ലഭിച്ചു കഴിഞ്ഞ് അടൂർ പൊലീസിന്റെ കൂടി അന്വേഷണ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് നൽകും. കേസിൽപെട്ടയാൾക്ക് എങ്ങനെ പാസ്പോർട്ട് ലഭിച്ചു എന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.