ഏഴംകുളത്തെ 100 കുടുംബങ്ങൾ ലൈഫ് സുരക്ഷിത ഭവനത്തില്‍
text_fieldsഅടൂർ: ഏഴംകുളം പഞ്ചായത്തില്‍ ലൈഫ് മിഷന് മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച 100 വീടുകൾ കൈമാറി. ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്ന് താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സ്വപ്നമാണ് സുരക്ഷിതമായ ഭവനം.
പൊതുജനാവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്ക്കും ഭവനം നല്‍കുന്നതിനായാണ് സമ്പൂര്‍ണ-സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന് ആവിഷ്കരിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടപ്പാക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 75,000 വീടുകളാണ് ലക്ഷ്യം വെച്ചിരുന്നെങ്കിലും 1,40,000 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തു ലൈഫിന്റെ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചു ലക്ഷത്തിന് മുകളിലെത്തുമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വീടുകളുടെ നിര്‍മാണം, സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് വീട്, ഭൂരഹിത-ഭവനരഹിതരായവര്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ സേവനങ്ങള്‍ ലഭ്യമാകുന്നത്.രാജ്യത്ത് ഭവന നിര്‍മാണത്തിനായി ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവാക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണ ജോര്‍ജ് ഏനാത്ത് 11 വാര്‍ഡിലെ പങ്കജാക്ഷി അമ്മക്ക് ആദ്യ താക്കോല്‍ വിതരണം ചെയ്തു.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത് അടൂര്‍ മണ്ഡലത്തിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
പന്തളത്ത് 42 കുടുംബത്തിനും ഏനാത്ത് ഭൂമി ഇല്ലാത്ത 52 കുടുംബത്തിനുമാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. സംസ്ഥാനത്ത് ഏഴര വര്‍ഷംകൊണ്ട് മൂന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങി എല്ലാ മേഖലയിലും സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഏഴംകുളം പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഇ. അലി അക്ബര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന ലൈഫ് മിഷന് ഏഴംകുളം ഗ്രാമപഞ്ചായത്തിനു നല്കിയ അനുമതിയുടെ അടിസ്ഥനത്തിലാണ് കരാര്‍ വെക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രാമപഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ 100 വീടുകളും രണ്ടാം ഘട്ടത്തില്‍ 102 വീടുകളും പൂര്‍ത്തീകരിച്ചു. സര്‍ക്കാര്‍ നിർദേശം അനുസരിച്ച് ആദ്യ ഘട്ടത്തില്‍ പട്ടികജാതി വിഭാഗത്തിൽപെട്ട ഗുണഭോക്താക്കളുമായാണ് കരാറിലേര്‍പ്പെട്ട് നിര്‍മാണം ആരംഭിച്ചത്.
ലൈഫ് ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍ 98 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 80 പേര് ഇതിനകം കരാറിലേര്‍പ്പെടുകയും 61 പേര് നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തില്‍ ലൈഫ് 2020 ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ഭവന നിര്‍മാണത്തിനായി 2,64,58,529 രൂപയും ജനറല്‍ വിഭാഗത്തിന് 1,83,40,000 രൂപയും ഉള്‍പ്പടെ ആകെ ഇതുവരെ 4,47,98,529 രൂപയുമാണ് ചെലവായത്.
ശനിയാഴ്ച മാങ്കൂട്ടത്ത് നടന്ന ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, സ്ഥിരം സമിതി അധ്യക്ഷരായ ബേബിലീന, അഡ്വ. എ. താജുദ്ദീന്, രാധാമണി ഹരികുമാര്‍, വാര്‍ഡംഗം അഡ്വ. ആര് ജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.