അപകടക്കെണിയായി കൊല്ലം-വണ്ടിപ്പെരിയാർ ദേശീയപാത
text_fieldsഅടൂർ: ചവറ ടൈറ്റാനിയം ജങ്ഷനിൽ നിന്നാരംഭിക്കുന്ന കൊല്ലം-വണ്ടിപ്പെരിയാർ ദേശീയ പാത 183ന്റെ വശങ്ങൾ അപകടകരമാം വിധം ഇടിഞ്ഞ് താഴ്ന്ന് ഗർത്തം രൂപപ്പെട്ടു. വെള്ളക്കുളങ്ങര കനാൽ നഗർ ജങ്ഷനും നെല്ലിമൂട്ടിപ്പടിക്കും ഇടയിലാണ് റോഡിന്റെ ടാറിങ് ഭാഗം ഇടിഞ്ഞത്. റോഡിൽ ഗർത്തം രൂപപ്പെട്ടിട്ട് നാളേറെയായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടിയായില്ല.
ഏറെ തിരക്കുള്ള റോഡിൽ നൂറിലധി കം സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്നുണ്ട്. കൊല്ലം ദേശീയ പാതയെയും എം.സി റോ ഡിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്. ജില്ല ആസ്ഥാന മായ പത്തനംതിട്ടയെ കൊല്ലവുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. ചവറ, ശങ്കരമംഗലം, കാരാളിമുക്ക്, മൈനാഗ പ്പള്ളി ഭാഗത്തുള്ളവർക്ക് ശബരിമലയിൽ പോകാനുള്ള പ്രധാന പാതയാണിത്. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചം ഇല്ലാത്തതിനാൽ വാഹനങ്ങളിൽ വരുന്നവർക്ക് കുഴി പെട്ടെന്ന് കാണാൻ കഴിയില്ല. ഇത് അപകട സാധ്യത വർധിപ്പിക്കുമെന്ന് അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിൽ ജനങ്ങൾക്കിടയിൽ അമർഷം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.