നാടന്‍ പൂവിറുത്ത് പൂക്കളം തീര്‍ക്കാന്‍ ബാലന്മാരും
text_fieldsഅടൂര്‍: ഗതകാല സ്മരണകളുയര്‍ത്തുന്ന ഓണക്കാലമാണ് കോവിഡ് കാലത്ത് വന്നണഞ്ഞത്. മറുനാടന്‍ പൂക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ തൊടിയിലിറങ്ങിയും കാട്ടില്‍ കയറിയും പൂക്കള്‍ പറിച്ച് പൂക്കളം തീര്‍ക്കാൻ പെണ്‍കൊടികളോടൊപ്പം ബാലന്മാരുമുണ്ട്.
പാടത്തും പറമ്പിലും വിരിയുന്ന വെള്ള, മഞ്ഞ, വയലറ്റ്, ഓറഞ്ച് നിറത്തിലുള്ള പൂവുകളാണ് ശേഖരിച്ച് കൊണ്ടുവന്ന് വീടിെൻറ മുറ്റത്തും പൂമുഖങ്ങളിലും പൂക്കളം തീര്‍ക്കുന്നത്. വീട്ടുമുറ്റത്തെ ജമന്തി, ചെമ്പരത്തി, റോസ, തെറ്റി, ശംഘുപുഷ്പം എന്നിവയും പൂക്കളങ്ങൾക്ക് ചാരുത പകരുന്നു. സ്ഥിരം പൂക്കടകളിലും വഴിയോരത്തും പൂ വ്യാപാരം കാണാത്ത ഓണമാണ് ഇപ്പോഴത്തേത്. മൈസൂരു, ബംഗളൂരു, തെങ്കാശി, മേട്ടുപാളയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് മലയോര ജില്ലയില്‍ എത്തിയിരുന്ന പൂക്കള്‍ക്ക് ഓണക്കാലമാകുമ്പോഴേക്കും തീവില ആകുന്നതായിരുന്നു പതിവ്. ജമന്തി, അരളി, വാടാമല്ലി, പിച്ചി, മുല്ല എന്നീ പൂക്കളായിരുന്നു അതിര്‍ത്തി കടന്നെത്തിയിരുന്നത്.
ജില്ലയില്‍ അത്തം മുതല്‍ അഞ്ച് ടണ്‍ വരെ പൂക്കളുടെ വിൽപന നടന്നിരുന്നതായി അടൂരിലെ പ്രമുഖ പൂ വ്യാപാരി ബിജു 'മാധ്യമ'ത്തോടു പറഞ്ഞു.
ഉത്രാടം, തിരുവോണം, സ്‌കൂള്‍, കോളജ് ഓണാഘോഷ ദിനങ്ങളില്‍ കൂടുതല്‍ പൂവ് വില്‍പന നടന്നിരുന്നു. കച്ചവടം കുറഞ്ഞ് പൂ വ്യാപാരികള്‍ വന്‍ പ്രതിസന്ധിയാണ് ഈ ഓണത്തിന് നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.