ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് ആയിരങ്ങൾ
text_fieldsഅടൂർ: മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അടൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് ആയിരങ്ങൾ. പറക്കോട് ജുമാമസ്ജിദിൽനിന്ന് ആരംഭിച്ച പ്രകടനം മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് സമ്മേളനനഗറിൽ എത്തിച്ചേർന്നത്.
ഏഴംകുളം, മണ്ണടി, അടൂർ, പറക്കോട്, പഴകുളം എന്നീ ജമാഅത്തുകളിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് സി.എസ്. യുസുഫ് മോളൂട്ടി, സെക്രട്ടറി അബ്ദുൽ റസാക്ക് ചിറ്റാർ, ട്രഷറർ രാജാ കരീം, വൈസ് പ്രസിഡന്റ് ഷാജി എം.എസ്.ബി.ആർ, അടൂർ താലൂക്ക് പ്രസിഡന്റ് സലാഹുദ്ദീൻ കുരുന്താനത്ത്, ജനറൽ സെക്രട്ടറി അൻസാരി, പഴകുളം മുസ്ലിം ജമാഅത്ത് സെക്രട്ടറി എസ്. സജീവ് പഴകുളം, താലൂക്ക് ട്രഷറർ അബ്ദുൽ മജീദ് കോട്ടവീട്, താജുദ്ദീൻ കല്ലുകിഴക്കേതിൽ, ലജ്നത്തുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറിയും അടൂർ ജുമാമസ്ജിദ് ചീഫ് ഇമാമുമായ സൈനുദ്ദീൻ ബാഖവി, ജംഇയ്യതുൽ ഉലമ താലൂക്ക് പ്രസിഡന്റും മണ്ണടി മുസ്ലിം ജമാഅത്ത് ചീഫ് ഇമാമുമായ അമാനുല്ല ബഖവി, ഏഴംകുളം ജുമാമസ്ജിദ് ചീഫ് ഇമാം യൂസുഫ് അൽ ഖാസിമി, പറക്കോട് ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ കരീം മൗലവി, പഴകുളം ജുമാമസ്ജിദ് ഇമാം മുഹമ്മദ് അമീൻ മൗലവി, അടൂർ ടൗൺ ജുമാമസ്ജിദ് ഇമാം അബ്ദുൽ റഹീം മൗലവി, എഴംകുളം ജമാഅത്ത് പ്രസിഡന്റ് ഫിറോസ്, പറക്കോട് ജമാഅത്ത് പ്രസിഡന്റ് ഷാൻ പറക്കോട്, പഴകുളം ജമാഅത്ത് പ്രസിഡന്റ് ഷൈജു വലിയവിള, മണ്ണടി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എം. ജലാലുദ്ദീൻ, അടൂർ മുസ്ലിം ജമാഅത്ത് സെക്രട്ടറി അൻസാരി റാവുത്തർ, ഏഴംകുളം മുസ്ലിം ജമാഅത്ത് സെക്രട്ടറി അൽത്താഫ് എന്നിവർ നേതൃത്വം നൽകി.
തരൂരിന്റെ ഇസ്രായേൽ നിലപാട് മുമ്പേ പരിചിതം -നവാസ് മന്നാനി
അടൂർ: ശശി തരൂരിന്റെ ഇസ്രായേൽ അനുകൂല നിലപാട് ലോകത്ത് മുമ്പേ പരിചിതമാണെന്ന് ഇസ്ലാമിക മതപണ്ഡിതൻ നവാസ് മന്നാനി പറഞ്ഞു. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അടൂരിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കളമശ്ശേരി സംഭവങ്ങളെയും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെയും വളച്ചൊടിക്കുന്നതിൽ മാധ്യമങ്ങൾ മത്സരിക്കുകയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന ഹമാസിനെ ഭീകരവാദിയായി ചിത്രീകരിക്കാൻ സുരേഷ് ഗോപിക്കും ശശി തരൂരിനും ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
പറക്കോട് മുസ്ലിം ജുമാമസ്ജിദിൽനിന്ന് ആരംഭിച്ച പ്രകടനം മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാണ് അടൂരിൽ സമാപിച്ചത്. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അടൂർ താലൂക്ക് പ്രസിഡന്റ് സലാഹുദ്ദീൻ കുരുന്താനത്ത് അധ്യക്ഷതവഹിച്ചു. പഴകുളം മുസ്ലിം ജമാഅത്ത് സെക്രട്ടറി എസ്. സജീവ് പഴകുളം ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.