സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 26 പേർക്ക് പരിക്ക്
text_fieldsഅടൂർ: കെ.പി റോഡിൽ പഴകുളം പടിഞ്ഞാറ് ഭവദാസൻ മുക്കിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് റോഡരികിലേക്ക് ചരിഞ്ഞ് വിദ്യാർഥികൾ ഉൾപ്പടെ 26 പേർക്ക് പരുക്കേറ്റു. അടൂരിൽനിന്ന് കായംകുളത്തേക്ക് പോയ ‘ഹരിശ്രീ’ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡരികിലെ പോസ്റ്റിലിടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നിട് പോലീസും എത്തി. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേട്ടുംപുറം മലയുടെ കിഴക്കേ ചരുവിൽ മനോജ് (40), ബസ് യാത്രക്കാരായ അടൂർ ഹോളി എഞ്ചൽസ് വിദ്യാർഥി ആദിക്കാട്ടുകുളങ്ങര ഫൈസിയിൽ ഹാഫിസ് (എട്ട്), അടൂർ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജിലെ വിദ്യാർഥി പടനിലം കരിപ്പാലിൽ കിഴക്കേതിൽ പുത്തൻവീട്ടിൽ സുധീപ് (20), പത്തനാപുരം പുന്നല ഇഞ്ചകുഴി വടക്കേക്കരയിൽ മണിയമ്മ (54), മകൾ വിഷ്ണുദീപ (35), പള്ളിക്കൽ ശ്രീഭവനം ശ്രീകണ്ഠൻ (35), കായംകുളം അറപ്പുര കിഴക്കേതിൽ അദ്വൈത് (17), മാവേലിക്കര കുഴിപ്പറമ്പിൽ പടീറ്റേതിൽ ഇനൂഷ് (17), നൂറനാട് കാട്ടൂത്തറവിളയിൽ രമ്യ (38), നൂറനാട് അഷ്ടപതിയിൽ അഷ്ടമി (17), നൂറനാട് തെങ്ങുവിളയിൽ കൃഷ്ണ(17), ചാരുംമൂട് കരൂർ കിഴക്കേതിൽ അക്ഷിത (18), ആനയടി രാഗലയം രാഗേന്ദു (19), കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി കുറ്റിത്തെരുവ് മോഹൻസ് കോട്ടേജിൽ ദേവിക (17), അടൂർ ഗേൾസ് സ്കൂൾ വിദ്യാർഥി പഴകുളം പൂവണ്ണംതടത്തിൽ സൈനു ഫാത്തിമ (17), കുടശ്ശനാട് നടുവിലേത്ത് സോന സജു (17), ആനയടി ഇന്ദിരാലയം ഗായത്രി (17), ആദിക്കാട്ട് കുളങ്ങര കാവുവിളയിൽ ഫൗസിയ (32) ആദിക്കാട്ടുകുളങ്ങര മലീഹ മൻസിലിൽ മലീഹ ബഷീർ (17), ചാരുംമൂട് കല്ലുവിളാകത്ത് ഫേബ (43) കായംകുളം പെരിങ്ങാല കുറ്റിയിൽ രാജീവ് ഭവനിൽ അശ്വിൻ (16) എന്നിവരെ അടൂർ ജനറൽ ആശുപത്രിയിലും ഡ്രൈവർ കറ്റാനം സ്വദേശി ഷിജു, കണ്ടക്ടർ ശ്രീകണ്ഠൻ, ആദിക്കാട് കുളങ്ങര മീനത്തേതിൽ ഐഷ നിസാം, പന്തളം കടയ്ക്കാട് ശങ്കരത്തിൽ (53), ആലപ്പുഴ കോമല്ലൂർ വടക്കടത്തു കിഴക്കേതിൽ എസ്. സബീന (18) എന്നിവരെ അടൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ മനോജിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടത്തിനിടെ പിറകുവശത്തെ ടയർ ഒടിഞ്ഞു മാറിയായിരുന്നു അപകടം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭ ചെയർപേഴ്സൻ ദിവ്യ റെജി മുഹമ്മദ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഡി. സജി എന്നിവർ പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.