റോഡ് തകർന്നു; നടപടി വൈകുന്നു
text_fieldsഅടൂർ: നഗരത്തിലെ പ്രധാന ഉപപാത തകർന്ന് സഞ്ചാരയോഗ്യമല്ലാതായി വർഷമായിട്ടും അറ്റകുറ്റപ്പണി നടത്താൻ പോലും നടപടിയില്ല. ജനറൽ ആശുപത്രി ജങ്ഷൻ - പാർത്ഥസാരഥി ജങ്ഷൻ പാതയാണ് തകർന്നത്. ജനറൽ ആശുപത്രിയുടെ തുടക്കത്തിൽ തകർന്നയിടത്ത് വെള്ളക്കെട്ടും രൂപപ്പെട്ടു. പ്രൈവറ്റ് ബസ് താൽക്കാലിക സ്റ്റാൻഡും ഇവിടെയാണ്. ഇതോടെ ഇതുവഴി സഞ്ചാരം ദുരിതപൂർണമായി. ആശുപത്രിയിൽനിന്ന് ആംബുലൻസുകൾ പുറത്തേക്ക് കടക്കുന്ന ഭാഗത്തും റോഡ് തകർന്നിരിക്കുകയാണ്. നിരവധി മരുന്ന് കടകൾ, ലാബുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഈ റോഡരികിലാണ് പ്രവർത്തിക്കുന്നത്. അൈപ്ലഡ്
സയൻസ് കോളജിലേക്കുള്ള വിദ്യാർഥികളുടെ സഞ്ചാരമാർഗവും ഇതുവഴിയാണ്. റോഡിനിരുവശവും സ്കൂട്ടറുകൾ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നതിനാൽ എപ്പോഴും ഗതാഗത തടസ്സവുമാണ്. പാർക്കിങ് മൂലം ആശുപത്രി ഭാഗത്തേക്ക് തീപിടിത്തമോ മറ്റോ ഉണ്ടായാൽ അഗ്നിരക്ഷ വാഹനങ്ങൾക്ക് ആശുപത്രി ഭാഗത്ത് എത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. റവന്യൂടവർ, പൊലീസ് സ്റ്റേഷൻ, കോടതി, നഗരസഭ കാര്യാലയം, ജനറൽ ആശുപത്രി ജങ്ഷൻ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പാർത്ഥസാരഥി ജങ്ഷൻ - വട്ടത്തറപ്പടി റോഡിലേക്കും ബൈപ്പാസിലേക്കും പോകാനുള്ള പ്രധാനവഴിയാണിത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.