മെയ്വഴക്കത്തിൽ സർക്കസിനെ വെല്ലും റോസ് മറിയം
text_fieldsഅടൂർ: ലോക്ഡൗൺ കാലത്തെ വിരസത മാറ്റാൻ തെരഞ്ഞെടുത്ത മെയ്വഴക്ക അഭ്യാസങ്ങളിൽ താരമായി റോസ് മറിയം ജിജു എന്ന 12 വയസ്സുകാരി. ചൂരക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. വെള്ളക്കുളങ്ങര കൊന്നയിൽ ജിജുവിന്‍റെയും ലാലിയുടെയും മകൾ റോസ് മറിയം കോവിഡ് കാലത്ത് സമയം ചെലവഴിക്കാനാണ് ഇത് തെരഞ്ഞെടുത്തത്. യുട്യൂബ് കാണുന്നതിനിടയിൽ സോഫിഡോസിയുടെ വിഡിയോ കണ്ണിലുടക്കി. തുടർന്ന് വിഡിയോ സ്ഥിരമായി കണ്ട് പരിശീലിച്ചു.
ശരീരത്തെ വിചിത്രവും വളച്ചൊടിക്കുന്നതിലും വളക്കുന്നതിലുമുള്ള കഴിവാണ് കണ്ടോർഷൻ. ഇപ്പോൾ ശരീരത്തിൽ അസ്ഥികളെ ഇല്ലെന്ന് കാഴ്ചക്കാരന് തോന്നുന്ന വിധത്തിലാണ് റോസ് മറിയം ജിജുവിന്‍റെ ചലനങ്ങൾ. ആറുമാസമെടുത്തു ശരീരത്തോട് കണ്ടോർഷൻ ഒന്നു വഴങ്ങാൻ. ആദ്യമെല്ലാം പേടിയുണ്ടായിരുന്നതിനാൽ യോഗ മാറ്റ്, കിടക്ക തുടങ്ങിയവയിലായിരുന്നു പരിശീലനം. പിന്നീട് ധൈര്യമായപ്പോൾ സാധാരണ പ്രതലങ്ങളിലേക്ക് മാറ്റി. കുട്ടിക്കാലം മുതൽ നൃത്തത്തോട് താൽപര്യം ഉണ്ടായിരുന്നു. കൂടാതെ മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നപ്പോൾ ഇന്ത്യൻ എംബസിയിലെ യോഗ പരിശീലനത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.