Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2021 12:58 PM IST Updated On
date_range 2 March 2021 12:58 PM ISTപറഞ്ഞതും ചെയ്തതും - അടൂർ മണ്ഡലം
text_fieldsbookmark_border
10 വർഷത്തിനിടെ 6000 കോടിയുടെ വികസനം –ചിറ്റയം ഗോപകുമാര്‍
- 2011 മുതൽ ഇതുവരെ അടൂർ മണ്ഡലത്തിൽ നടപ്പാക്കിയത് 6000 കോടിയുടെ വികസന പദ്ധതികൾ
- കിഫ്ബി വഴി 1050 കോടിയുടെ പദ്ധതികള്‍
- അടൂര്‍ ഇരട്ടപ്പാലത്തിെൻറ പണി ദ്രുതവേഗത്തില്‍ നടക്കുന്നു. 11കോടി മുടക്കിയാണ് പാലം നിര്‍മിക്കുന്നത്.
- വിളിച്ചാല്‍ വീട്ടുപടിക്കലെത്തും മൃഗചികിത്സ യൂനിറ്റ് 25 ലക്ഷം രൂപ മുടക്കി നടപ്പാക്കി.
- നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി പോളിക്ലിനിക് വികസന നേട്ടത്തിെൻറ മറ്റൊരു അധ്യായമാണ്. ഇതിനായി മൃഗസംരക്ഷണ വകുപ്പില്‍നിന്ന് 90 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിലുള്ള കെട്ടിടം നിർമിച്ചു.
- അടൂര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ ട്രോമ കെയര്‍ സെൻറര്‍ സംവിധാനം ആരംഭിച്ചു.
- മണ്ണടിയില്‍ രാജ്യാന്തര പഠന കേന്ദ്രത്തിന് രണ്ടുകോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിപ്പിച്ചു.
- 11 കോളനികള്‍ നവീകരിക്കാൻ നടപടി
- സംസ്ഥാനത്ത് ആദ്യമായി ആനയടി കൂടല്‍ സംസ്ഥാന പാതയിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട അഞ്ച് കിലോമീറ്റര്‍ റോഡ് ജർമന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിക്ഷണ അടിസ്ഥാനത്തില്‍ നവീകരിച്ചു.
- ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയം കിഫ്ബി പദ്ധതിയില്‍ 15കോടി ചെലവിട്ട് നിര്‍മിച്ചു.
- അടൂരിലും പന്തളത്തും സ്റ്റേഡിയം നിര്‍മാണത്തിന് തുടക്കമായി.
- പന്തളം 33 കെ.വി സബ് സ്റ്റേഷന് നിര്‍മാണത്തിന് 5.28 കോടി ചെലവഴിച്ചു.
- ഏനാത്ത് 66 കെ.വി സബ് സ്റ്റേഷന് 6.61 കോടി ചെലവഴിച്ചു. കൂടാതെ ഇടപ്പോണ്‍ പന്തളം 33 കെ.വി ലൈന്‍ 2.38 കോടി, അടൂര്‍ ഏനാത്ത് ലൈന്‍ ഇരട്ടിപ്പിക്കല്‍ പദ്ധതിക്ക് 2.93 കോടി ചെലവിലും സാധ്യമാക്കി.
- എം.എല്‍.എ ഫണ്ട് 40 ലക്ഷം രൂപ ഉപയോഗിച്ച് 1780 വൈദ്യുതി കണക്ഷനുകള്‍ നല്കി.
- അടൂരില്‍ കോടതിസമുച്ചയത്തിന് കിഫ്ബി ഫണ്ടില്‍ 10 കോടി മുടക്കി കെട്ടിട നിര്‍മാണത്തിന് തുടക്കം.
- പന്തളം ബൈപാസ് 28.78 കോടി മുടക്കി നിര്‍മാണത്തിന് നടപടി.
- രണ്ടു നിലകളുള്ള എക്സൈസ് കെട്ടിടം പറക്കോട് 2.8 കോടി മുടക്കി നിര്‍മിച്ചു.
- 119 ഗവ. സ്കൂളുകള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സ്കൂള്‍ ആക്കി.
- 66 പാതകളും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് 122 പാതകളും നവീകരിച്ചു.
ഒരു പദ്ധതിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല –പഴകുളം ശിവദാസന്‍
- 10 വര്‍ഷത്തിനുള്ളില്‍ 6000കോടി രൂപ അനുവദിച്ചുവെന്നും കിഫ്ബിയിലൂടെ 1050 കോടിയും അനുവദിച്ചുവെന്നും പറയുന്നതല്ലാതെ എം.എല്‍.എക്ക് ഒരു പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
- നിയോജകമണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ഒരുരൂപ പോലും ഈ മേഖലയില്‍ ചെലവഴിച്ചിട്ടില്ല.
- പുതിയകാവില്‍ ചിറക്കും, ഏറത്ത് നെടുംകുന്ന് മലയിലും കോടികള്‍ അനുവദിച്ചുവെന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു പണിയും നടന്നതായി കണ്ടിട്ടില്ല.
- പന്തളത്തും അടൂരിലും പുതുതായി റവന്യൂ കോംപ്ലക്സ് അനുവദിച്ചത് എവിടെ എന്ന് എം.എല്‍.എ വ്യക്തമാക്കണം.
- അടൂരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോടികള്‍ മുടക്കി പണികഴിപ്പിച്ച റവന്യൂ ടവറിന് പെയിൻറ് ചെയ്തതല്ലാതെ മറ്റൊന്നും െചയ്തില്ല.
- മണ്ണടിയില്‍ പുതിയ രാജ്യാന്തര പഠന-ഗവേഷണ കേന്ദ്രം അനുവദിച്ചുവെന്ന് പറഞ്ഞതും എവിടെയെന്ന് അറിയില്ല. മുന്‍ എം.എല്‍.എ കൊണ്ടുവന്ന വികസന പ്രവര്‍ത്തനമാണ് ഇപ്പോള്‍ മണ്ണടിയില്‍ കാണുന്നത്.
- 10 വര്‍ഷമായി അടൂരില്‍ റിങ് റോഡ് അനുവദിച്ചതും പന്തളത്ത് തുടങ്ങുമെന്ന് പറയുന്ന ബൈപാസ് റോഡും വാക്കുകളില്‍ ഒതുങ്ങി.
- പൊതുമരാമത്ത് പാതകള്‍ക്ക് കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കുന്നത് എം.എല്‍.എയുെട വീരചരിത്രമായാണ് വിശേഷിപ്പിക്കുന്നത്.
- അടൂരിലെ ഇരട്ട-പാലംപണി തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും പണി പൂര്‍ത്തിയായില്ല.
- അടൂര്‍ ഗവ. ആശുപത്രിക്ക് മുന്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് പണിത കെട്ടിടം അല്ലാതെ പുതുതായി ഒന്നും ഉണ്ടായില്ല. പുതുതായി ഒരു ആശുപത്രിയോ കുടുംബ-ആരോഗ്യകേന്ദ്രങ്ങളോ അനുവദിച്ചിട്ടില്ല.
- പണി പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം ചെയ്ത അടൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളും പറക്കോട് എക്സൈസ് ഓഫിസ് കെട്ടിടവും പ്രവര്‍ത്തനം ആരംഭിച്ചില്ല.
- പുതുതായി എന്തെങ്കിലും ഒരു ഓഫിസ് അനുവദിപ്പിക്കാന്‍ എം.എല്‍.എക്ക് കഴിഞ്ഞിട്ടുണ്ടോ.? അടൂരില്‍ ഉണ്ടായിരുന്ന ഹൗസിങ് ബോര്‍ഡ് ഓഫിസ് തിരുവല്ലക്കും മൈനിങ്- ജിയോളജി ഓഫിസ് ആറന്മുളക്കും കാഡ ഓഫിസ് കൊല്ലത്തേക്കും മാറ്റി. ഇവ ഇവിടെ നിലനിര്‍ത്താന്‍ എം.എല്‍.എക്ക് കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story