നേതൃത്വം അവഗണിച്ചെന്ന്; സേവാദൾ നേതാവ് രാജിവെച്ചു
text_fieldsഅടൂർ: കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിെൻറ അവഗണനയിലും അവഹേളനത്തിലും പ്രതിഷേധിച്ച് പദവികൾ രാജിവെച്ചതായി സേവാദൾ അടൂർ നിയോജക മണ്ഡലം പ്രസിഡൻറ് മേലൂട് അഭിലാഷ്.
2016 മുതൽ ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ്, താലൂക്ക് മോട്ടോർ വർക്കേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി ചുമതലകളിലും പ്രവർത്തിക്കുന്നു.
ഈ സ്ഥാനങ്ങളും രാജിവെച്ചു. താഴെത്തട്ടിലുള്ള പ്രവർത്തകരുമായും പൊതുജനങ്ങളുമായും ഒരു ബന്ധവുമില്ലാത്ത അഴിമതിക്കാരുടെ കൂട്ടായ്മയായി അടൂരിലെ കോൺഗ്രസ് നേതൃത്വം അധഃപതിെച്ചന്ന് അഭിലാഷ് ആരോപിച്ചു.
പാർട്ടിയും സ്ഥാനമാനങ്ങളും എല്ലാം ഒരു വിഭാഗത്തിേൻറത് മാത്രമായി നിലനിർത്താനുള്ള വ്യഗ്രതയാണ് നേതൃത്വത്തിന്. സംഘടനാപരമായ അടിത്തറകൊണ്ട് അടൂരിലെ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലായി അടൂരിലെ നേതൃത്വം മാറ്റിയെടുെത്തന്നും അഭിലാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.