ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നു; ദുർഗന്ധത്തിൽ പൊറുതിമുട്ടി ജനം
text_fieldsമലിനജലം കെട്ടിക്കിടക്കുന്ന ഓട
അടൂർ: നഗരത്തിൽ വൺവേ റോഡ് അവസാനിക്കുന്ന ഭാഗത്ത് ഓടയിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ജനറൽ ആശുപത്രി ജങ്ഷൻഭാഗത്ത്നിന്ന് ഒഴുകിയെ ത്തുന്ന മലിനജലം ൺവേ റോഡിനടിയിലെ കലുങ്കി ലൂടെയാണ് ഒഴുകിപ്പോകുന്നത്. കലുങ്കിന്റെ ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുകയാണ്. ഈ ഭാഗത്ത് നിന്ന് ഉയരുന്ന രൂക്ഷമായ ഗന്ധംമുലം സമീപത്തെ കടകളിലുള്ളവരാണ് ബുദ്ധിമുട്ടുന്നത്.
ഇവിടെ നിന്നുയരുന്ന രൂക്ഷഗന്ധം മൂലം ഒരു ദിവസം സമീപത്തെ രണ്ട് കടകൾ തുറന്നിരുന്നില്ല. ഓട വൃത്തിയാക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ശൗചാലയ മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടുന്നില്ലെന്ന് ഉറപ്പാക്കാനും നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.