Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightസ്‌നേഹയും സോനയും...

സ്‌നേഹയും സോനയും ഓണത്തിന് പുതിയവീട്ടില്‍

text_fields
bookmark_border
സ്‌നേഹയും സോനയും ഓണത്തിന് പുതിയവീട്ടില്‍
cancel
camera_alt

പുതിയ വീടി​െൻറ താക്കോല്‍ എസ്.എന്‍.ഐ.ടി ചെയര്‍മാന്‍ അമ്പാടിയില്‍ കെ. സദാനന്ദന്‍ കൈമാറുന്നു

അടൂര്‍: പടുത വലിച്ചുകെട്ടിയ വീടിനുള്ളില്‍ ദുരിത ജീവിതം നയിച്ച സ്‌നേഹക്കും സോനക്കും ഓണ സമ്മാനമായി പുതിയ വീട്.

പട്ടയില്‍ കുഞ്ഞ്കുഞ്ഞ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്​റ്റും എസ്.എന്‍.ഐ.ടി കോളജ് ജീവനക്കാരുടെ കൂട്ടായ്മയും സംയുക്തമായി നിര്‍മിച്ച വീടി​െൻറ താക്കോല്‍ ദാനം എസ്.എന്‍.ഐ.ടി ചെയര്‍മാന്‍ അമ്പാടിയില്‍ കെ. സദാനന്ദന്‍ നിര്‍വഹിച്ചു.

എസ്.എന്‍.ഐ.ടി മാനേജിങ്​ ഡയറക്ടര്‍ എബിന്‍ അമ്പാടിയില്‍, ആമ്പാടിയില്‍ ഗ്രൂപ് എം.ഡി. വിപിന്‍ ആമ്പാടിയില്‍, ടി.ഡി. ബൈജു, ഏഴംകുളം അജു, പഴകുളം ശിവദാസന്‍, അനില്‍ നെടുംപള്ളില്‍, അജയ് സി ഉണ്ണിത്താന്‍ എന്നിവരും എസ്.എന്‍.ഐ.ടി സ്​റ്റാഫ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.

ഏറത്ത് വയല ഏഴാം വാര്‍ഡിലെ പാലവിള വടക്കേക്കര വീട്ടില്‍ സ്‌നേഹയുടെയും സോനയുടെയും ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് പത്രവാര്‍ത്തയെ തുടര്‍ന്നാണ് വീടുവെച്ച് നല്‍കിയത്. വീട്ടില്‍ വൈദ്യുതിയും ഹോപ് ഫോര്‍ ഏറത്ത് ചാരിറ്റി സംഘടന കുട്ടികള്‍ക്ക്​ പഠനത്തിന് ടിവിയും ലഭ്യമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoorSNITsneha and sona
Next Story