ശ്രീലക്ഷ്മിക്ക് ഡോക്ടറാകാം; സഹായം പ്രവഹിക്കുന്നു
text_fieldsഅടൂര്‍: പരാധീനതകളുടെ നടുവില്‍ പ്ലസ് ടുവിന് മികച്ച വിജയം നേടി എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച ശ്രീലക്ഷ്മിക്ക് പഠനത്തിന് സാമ്പത്തികസഹായം നല്കാന് വ്യക്തികളും സംഘടനകളും. ആതുരസേവനം ജീവിതമാര്‍ഗമാക്കാന്‍ പഠനത്തിന് സുമനസ്സുകളുടെ സഹായം ശ്രീലക്ഷ്മിയും കുടുംബവും അഭ്യര്‍ഥിക്കുന്ന വാര്‍ത്ത 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു ശ്രീലക്ഷ്മിക്ക് ലാപ്ടോപ് സമ്മാനിച്ചു. മണ്ണടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് 10,000 രൂപയും എസ്.എഫ്.ഐ മേഖല കമ്മിറ്റി ബിരിയാണി ഫെസ്റ്റ് നടത്തി 10,000 രൂപയും നല്കി.
ഗ്രാമപഞ്ചായത്ത് അംഗം സിന്ധു ദിലീപിെൻറ നേതൃത്വത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് 10,000 രൂപ നല്കി. ജില്ല പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാറും ശ്രീലക്ഷ്മിക്ക് സഹായങ്ങള്‍ നല്കാന് നേതൃത്വം വഹിക്കുന്നു. കടമ്പനാട് തൂവയൂര്‍ തെക്ക് പാണ്ടിമലപ്പുറത്തിന് കിഴക്ക് പറങ്കിമാംവിളയില്‍ മൂര്‍ത്തിവിളയില്‍ വീട്ടില്‍ മധുവിെൻറയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ശ്രീകലയുടെയും മകളായ ശ്രീലക്ഷ്മിക്ക് കോയമ്പത്തൂര്‍ ഇ.എസ്.ഐ മെഡിക്കല്‍ കോളജിലാണ് കശുവണ്ടി തൊഴിലാളികളുടെ മക്കള്‍ക്കുള്ള സംവരണ ആനുകൂല്യത്തില്‍ പ്രവേശനം ലഭിച്ചത്.
സ്വന്തമായി ഒരുസെൻറ് സ്ഥലമോ വീടോ മധുവിനില്ല. മണ്‍കട്ട കെട്ടിയ ഒറ്റമുറി കൂരയിലാണ് ഏഴംഗ കുടുംബം താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.